പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കി . 10 ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത് . പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് അപേക്ഷ നല്‍കിയത് . പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യയും മക്കളും നിലവില്‍ റിമാന്‍ഡിലാണ്. തട്ടിപ്പില്‍ റോയിയുടെ മക്കളായ റിനു മറിയം തോമസിനും  റിയ ആന്‍ തോമസിനുമാണ് മുഖ്യ പങ്കെന്ന് ജില്ലാ പോലീസ് മേധാവി കോടതിയെ അറിയിച്ചു. അറസ്റ്റ് ചെയ്തിട്ടുള്ളത് മൂത്ത മകള്‍ ഡോ.റിനു മറിയം തോമസിനെയും  ഇളയ മകള്‍ റീബ തോമസിനെയുമാണ്.  രണ്ടാമത്തെ മകള്‍ ഡോ. റിയാ ആന്‍ തോമസിനെ അറസ്റ്റു ചെയ്തിട്ടില്ല.

2014 ലാണ് റോയി ഡാനിയേല്‍ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയത്.  ഉടമസ്ഥാവകാശം ലഭിച്ച ഉടന്‍ മക്കള്‍ പോപ്പുലര്‍ ഡീലേഴ്സ്, പോപ്പുലര്‍ പ്രിന്റേഴ്സ്, നിധി പോപ്പുലര്‍ എന്നീ പേരുകളില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിച്ചു . പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ ഈ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം വക മാറ്റിക്കൊണ്ടിരുന്നു.

എന്നാല്‍ പുതിയ സ്ഥാപനങ്ങളിലേക്കുള്ള നിക്ഷേപം സ്വീകരിച്ചത് എല്ലാം എല്‍എല്‍പി വ്യവസ്ഥയിലായിരുന്നു . എല്‍എല്‍പി വ്യവസ്ഥയില്‍ നിക്ഷേപം സ്വീകരിച്ചാല്‍ നിക്ഷേപകര്‍ക്ക് കമ്പിനിയുടെ ലാഭ വിഹിതം മാത്രമാണ് ലഭിക്കുക . കമ്പിനി നഷ്ടത്തിലായാല്‍ ആനുപാതികമായി നിക്ഷേപകരുടെ പണവും നഷ്ടമാകും . എന്നാല്‍ പണം സ്വീകരിക്കുന്നത് ഈ വ്യവസ്ഥയിലാണെന്ന് നിക്ഷേപകരെ സ്ഥാപനം അറിയിച്ചില്ല. നിക്ഷേപകരെ വഞ്ചിച്ച്‌ സ്ഥാപന ഉടമകള്‍ 2000 കോടി രൂപ തട്ടിയെന്നായിരുന്നു റിമാന്റ് റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...