തിരുവനന്തപുരം : വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ പ്രതികളെ ഒളിവില്‍ പോകാന്‍ താന്‍ സഹായിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കിരണ്‍ മാര്‍ഷല്‍.
തനിക്ക് ഇവരെ ഒരു പരിചയമില്ലെന്നും ഇതിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കരിതേച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും കിരണ്‍ മാര്‍ഷല്‍ വ്യക്തമാക്കി .
അന്വേഷണ ഏജന്‍സികളൊന്നും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. തന്‍റേത് സിപിഎം കുടുംബമാണ്. മുഖ്യമന്ത്രിയുമായി നല്ല ബന്ധമുണ്ട്. അതിന്‍റെ പേരിലായിരിക്കാം വ്യാജപ്രചാരണം. തന്‍റെ പേര് അനാവശ്യമായി ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കിരണ്‍ മാര്‍ഷല്‍.