സ്വര്‍ണ്ണക്കടത്ത് : വ്യാജ സീലുണ്ടാക്കിയ കട എന്‍ഐഎ സംഘം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ വ്യാജസീലുണ്ടാക്കിയ കട കണ്ടെത്തി. സ്റ്റാച്യുവിന് സമീപത്തെ കടയിലാണ് സീലുണ്ടാക്കിയത്. തെളിവെടുപ്പിനിടെ സരിത്താണു കട കാണിച്ചുകൊടുത്തത്. അതേസമയം, സ്വര്‍ണ്ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തുമായി എന്‍ഐഎ സംഘം തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തുകയാണ്. പുലര്‍ച്ചെ കൊച്ചിയില്‍നിന്ന് തിരിച്ച സംഘം 11 മണിയോടെയാണ് തലസ്ഥാനത്തെത്തിയത്. വെള്ളിയാഴ്ചവരെ പ്രതികളുടെ കസ്റ്റഡി കാലാവധി എന്‍ഐഎ കോടതി നീട്ടിയിട്ടുണ്ട്.

ആദ്യം പോലീസ് ക്ലബ്ബിലാണ് സരിത്തിനെ എത്തിച്ചത്. മൂന്ന് ഉദ്യോഗസ്ഥരാണ് എന്‍ഐഎ സംഘത്തിലുണ്ടായിരുന്നത്. പോലീസ് ക്ലബില്‍ എത്തുന്നതിനു 10 മിനിട്ടു മുന്‍പാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കമ്മിഷണര്‍ ഓഫീസിനെ എന്‍ഐഎ സമീപിച്ചത്. പിന്നീട് റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പോലീസ് ക്ലബ്ബില്‍ നിന്ന് സന്ദീപിന്റെ അരുവിക്കര പത്താംകല്ലിലെ വീട്ടിലെത്തിച്ചു. ഈ വീട്ടില്‍ ഗൂഢാലോചന നടന്നതായാണ് എന്‍ഐഎ സംശയിക്കുന്നത്. നേരത്തെ ഇവിടെ നടത്തിയ റെയ്ഡില്‍ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...