സ്വപ്നയുടെ വിരുന്നുകളിൽ പങ്കെടുത്തവരെ തേടി എൻഐഎ : ദൃശ്യങ്ങൾ കുരുക്കാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സംഘവും തിരുവനന്തപുരത്തു നടത്തിയ പാര്‍ട്ടികളില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ എന്‍ഐഎ. ഇതിന്റെ ഭാഗമായി ഇവരുമായി അടുപ്പമുണ്ടായിരുന്ന ചിലരെ പോലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതി കെ.ടി. റമീസിന് ലഹരിമരുന്നു കേസിലും പങ്കുണ്ടെന്നുള്ള ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണം ഈ വഴിക്ക് തിരിഞ്ഞത്. ഇവര്‍ നടത്തിയ പാര്‍ട്ടികളില്‍ റമീസിനൊപ്പം ആരൊക്കെയുണ്ടായിരുന്നുവെന്നാണു പരിശോധിക്കുന്നത്. സെക്രട്ടേറിയറ്റിന് സമീപം സ്വപ്‌ന താമസിച്ചിരുന്ന ഫ്ളാറ്റിലും പരിശോധന നടത്തി.

എന്‍ഐഎ ഡിവൈഎസ്പി: സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ ശുപാര്‍ശ പ്രകാരമാണു സ്വപ്നയ്ക്കു ഫ്‌ളാറ്റ് എടുത്തു നല്‍കിയത്. ഈ ഫ്ളാറ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ പലപ്പോഴും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ യുഎഇയുടെ അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തും. കോണ്‍സുലേറ്റിന്റെ പേരില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍ നിയമനങ്ങള്‍ തുടങ്ങിയവ പരിശോധിക്കുമെന്നാണു വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...