കോടീശ്വരനായ പാവം ഡ്രൈവര്‍ ; റോയിയുടെ വിശ്വസ്തനായ ഡ്രൈവറും പോപ്പുലറിന്റെ മൊതലാളി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിശ്വസ്തനായ ഡ്രൈവറേയും പോപ്പുലറിന്റെ മൊതലാളിമാരില്‍ ഒരാളാക്കിയ വകയാര്‍ ഇണ്ടിക്കാട്ടില്‍ റോയിയുടേത് കാഞ്ഞ ബുദ്ധിതന്നെ. എല്ലാം പൊളിച്ച് നാടുവിട്ടു കഴിയുമ്പോള്‍ നാട്ടുകാരോട് സമാധാനം പറയാന്‍ ഒരാള് വേണമെന്ന് മുന്‍കൂട്ടി റോയി കണ്ടിരുന്നു . അതുകൊണ്ടുതന്നെയാണ് തന്റെ വിശ്വസ്തനായ ഡ്രൈവറെക്കൂടി പാര്‍ട്ട്ണര്‍ ആക്കിയത്. അങ്ങനെയാണ് അടൂര്‍ നെല്ലിമുകള്‍ സ്വദേശി ഷാജി പോപ്പുലറിന്റെ മുതലാളിയായത്‌.  ഫൈനാന്‍സ് മുതലാളി ആണെങ്കിലും രണ്ടു പെണ്‍മക്കളും ഭാര്യയും അടങ്ങുന്ന ഷാജിയുടെ കുടുംബം ഏറെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്‌.

ദീര്‍ഘ വര്‍ഷങ്ങളായി ഷാജിയാണ് പോപ്പുലര്‍ കുടുംബത്തിലെ ഡ്രൈവര്‍, റോയിയുടെ സന്തത സഹചാരിയായിരുന്ന ഷാജിക്ക് കഴിഞ്ഞദിവസം വരെയുള്ള  എല്ലാ രഹസ്യങ്ങളും അറിയാം. ഇടക്ക് പോപ്പുലര്‍ ഉടമയുമായി ഒന്ന് പിണങ്ങി മാറിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും അവിടെത്തന്നെ കൂടേണ്ടിവന്നു. ഇന്ന് ഷാജിയുടെ വീട്ടിലും പോലീസ് റെയിഡ് നടന്നു . സ്ഥാപനത്തിലെ ഡ്രൈവറുടെ പേരിലും കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പ് ഉള്ളതായി അങ്ങനെയാണ് പോലീസിന് വിവരം ലഭിച്ചത് . ഷാജി കുറച്ചുദിവസമായി  ഉപയോഗിച്ചുവന്ന കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...

​’ഇതാണ് സർക്കാരിന്റെ വിസ്മയം’; പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ...

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...