പാനൂരില്‍ സ്​റ്റീല്‍ പാത്രങ്ങള്‍ പുഴയിലെറിഞ്ഞപ്പോള്‍ ഉഗ്ര സ്ഫോടനം

For full experience, Download our mobile application:
Get it on Google Play

പാനൂര്‍: നഗരസഭയില്‍ കാഞ്ഞിരക്കടവില്‍ സ്ഫോടനം. ആള്‍പാര്‍പ്പില്ലാത്ത പറമ്പില്‍ നിന്ന് കിട്ടിയ സ്​റ്റീല്‍ പാത്രങ്ങള്‍ പുഴയിലെറിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടായത്. ശനിയാഴ്ച വൈകിട്ട് 7​ മണിയോടെയാണ് സംഭവം.

പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭ​ന്റെ പറമ്പ്  വൃത്തിയാക്കുന്നതിനിടയില്‍ കിട്ടിയ സ്​റ്റീല്‍ പാത്രങ്ങള്‍ ആഭിചാരക്രിയയാണെന്ന് കരുതി ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ബെംഗളുരുവില്‍ സ്​ഥിര താമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. സ്​റ്റീല്‍ ബോംബ്​ ആണിതെന്നറിയാതെ കാറില്‍ കൊണ്ടുപോയി കാഞ്ഞിരക്കടവ് പാലത്തില്‍ നിന്ന് പുഴയിലെറിയുകയായിരുന്നു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായി. ശബ്ദം കേട്ട നാട്ടുകാര്‍ കൂട്ടത്തോടെ പുഴയോരത്തേക്കെത്തി. ചൊക്ലി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...