ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ വിദേശ യാത്രകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന് സംശയിക്കുന്ന ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ വിദേശ യാത്രകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഇരുപതിലേറെയുള്ള ഈ യാത്രകളില്‍ ഭൂരിഭാഗവും യു. എ. ഇയിലേക്കായിരുന്നു. നാല് യാത്രകളില്‍ സ്വ‌ര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷും ഒപ്പമുണ്ടായിരുന്നു. പ്രത്യേക പരിരക്ഷയുള്ള ഇദ്ദേഹത്തിന്റെ ലഗേജുകള്‍ വിമാനത്താവളത്തില്‍ ഗ്രീന്‍ചാനലിലൂടെ,​ പരിശോധനയില്ലാതെ വിമാനത്തിലേക്ക് കയറ്റും.

യു.എ.യിലും ഇതേ സൗകര്യം ഉപയോഗിച്ച്‌ പരിശോധയില്ലാതെ ബാഗുകള്‍ പുറത്തെത്തിക്കും. സംസ്ഥാനത്ത് ഈ പരിരക്ഷയുള്ള ചുരുക്കം നേതാക്കളേയുള്ളൂ. ഈ സൗകര്യം ഉപയോഗിച്ച്‌ ഡോളര്‍ കടത്തിയെന്നാണ് സംശയം. കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയ മൊഴിയിലുള്ള വമ്പന്‍ സ്രാവുകളിലൊരാള്‍ ഈ ഉന്നതനാണ്. പലവട്ടം ചോദ്യം ചെയ്തിട്ടും ഈ ഉന്നതന്റെ വിവരങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയിരുന്നില്ല. സ്വപ്ന മായ്ചുകളഞ്ഞ വാട്സാപ് സന്ദേശങ്ങള്‍ സി-ഡാക്കില്‍ വീണ്ടെടുത്തപ്പോഴാണ് ഉന്നതന്റെ പങ്ക് കണ്ടെത്തിയത്. ഈ നേതാവുമായുള്ള ഉറ്റബന്ധം ഉപയോഗിച്ചാണ് ഡോളര്‍ കടത്തിയതെന്നാണ് സ്വപ്ന പിന്നീടുള്ള ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.

അതേസമയം സ്വപ്നയുടെയും സരിത്തിന്റെയും മൊഴികള്‍ ഞെട്ടിക്കുന്നതാണ്. അഴിമതിയിലൂടെ ലഭിച്ച പണമാണ് ഇത്തരത്തില്‍ കടത്തിയതെന്നും പ്രതികള്‍ നല്‍കിയ മൊഴിയിലുണ്ട്. സംസ്ഥാനത്തെ വിവിധ ഐടി പദ്ധതികളുടെ കമ്മീഷന്‍ വഴി ലഭിച്ച പണമാണ് ഇത്തരത്തില്‍ വിദേശത്ത് നിക്ഷേപിച്ചത്. ദുബായില്‍ സര്‍വ്വകലാശാലയുടെ ശാഖ തുടങ്ങാന്‍ ഇടത് നേതാവ് ശ്രമം നടത്തിയതായി സ്വപ്ന സുരേഷ് കസ്റ്റംസിനോട് പറഞ്ഞു. ഇതിനുവേണ്ടിയാണ് പണം ഡോളറായി കടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...