കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ റബിന്‍സ് കെ. ഹമീദിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് എന്‍ഐഎ കോടതി അനുമതി. ഈ ഘട്ടത്തില്‍ റബിന്‍സിനെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി അനുമതി. സ്വര്‍ണക്കടത്ത് സംഘത്തിന്റെ ദുബായിലെ ഇടപാടുകള്‍ ഏകോപിപ്പിച്ചിരുന്നത് റബിന്‍സായിരുന്നു.
റിവേഴ്‌സ് ഹവാലക്കേസിലും റബിന്‍സിന് പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. വിദേശത്തായിരുന്ന റബിന്‍സിനെ എന്‍ഐഎ അറസ്റ്റ് ചെയ്ത് കേരളത്തിലെത്തിച്ചിരുന്നു. മൂവാറ്റുപുഴ സ്വര്‍ണക്കടത്ത് കേസിലെ പ്രതികൂടിയാണ് റബിന്‍സ്. അതേസമയം സ്വര്‍ണക്കടത്ത് സംഘത്തിന് ഹവാല ഇടപാട് നടത്താന്‍ സഹായിച്ച മംഗലാപുരം സ്വദേശി രാജേന്ദ്രപ്രകാശിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു.