ദേശീയപാത 66 കയ്പമംഗലം 12 ല്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കയ്പമംഗലം: ദേശീയപാത 66 കയ്പമംഗലം 12 ല്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന തിരുവനന്തപുരം മരിയാപുരം സ്വദേശി രാജാമണി (55) ആണ് മരിച്ചത്. മറ്റൊരു കാര്‍ യാത്രികനായ തിരുവനന്തപുരം പാറശാല സ്വദേശി ചന്ദ്രദാസ് (50) നെ പരിക്കുകളോടെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.

വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോയി തിരിച്ച്‌ ജോലി സ്ഥലത്തേക്ക് വരുന്നതിനിടെയാണ് അപകടം. തിരൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കര്‍ ലോറിയില്‍ എതിരെ വന്ന കാര്‍ ഇടിച്ച്‌ കയറുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ ചൂലൂര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഇവരെ കൊടുങ്ങല്ലുര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജാമണി മരണപ്പെട്ടിരുന്നു.

ഗുരുതര പരിക്കേറ്റ ചന്ദ്രദാസിനെ തൃശൂര്‍ അശ്വിനി ആശുപത്രിയിലേക്ക് മാറ്റി. കാറി​െന്‍റ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇരുവരും ചാവക്കാടും, കേച്ചേരിയിലും ക്രാസി വര്‍ക്ക് കട നടത്തി വരികയാണ്. കയ്പമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

0
കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തമിഴ്നാട്ടിലെ ജലസേചനത്തിനും കുടിവെള്ള...

തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കയറുന്ന നടപ്പാലം അപകടാവസ്ഥയില്‍

0
തണ്ണിത്തോട് : തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കടക്കുന്ന നടപ്പാലം...

ഡൽഹിയിലെത്തി കെസി വേണു​ഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ കോൺഗ്രസിൽ വീണ്ടും സജീവമായിരിക്കെ...

കണ്ണൂർ സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം...