ലൈഫ് മിഷന്‍ കേസ് ; സ്വര്‍ണകടത്തുക്കേസിലെ പ്രതികളെ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സ്വര്‍ണകടത്തുക്കേസ് പ്രതികളെ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തുന്നതിനാല്‍ സിബിഐയുടെ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതി കേസില്‍ ഉത്തരവിട്ടത്.

പിന്നാലെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയും അന്വേഷണം തുടരുന്നതില്‍ തെറ്റില്ലെന്ന് അറിയിച്ചതോടെയാണ് സിബിഐ അന്വേഷണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കേസിലെ പ്രതി സരിത്തിന് ഇന്ന് പതിനൊന്നുമണിയോടെ തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അടക്കമുള്ളവരെയും പിന്നാലെ ചോദ്യം ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ; പ്രാദേശിക അവധിയില്ലാത്തതിൽ പ്രതിഷേധം

0
ആലപ്പുഴ: കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി...

പെയിന്റ് കടയില്‍ പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നല്‍കി തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

0
മലപ്പുറം: ചമ്രവട്ടത്ത് പെയിന്റ് കടയില്‍ പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നല്‍കി തട്ടിപ്പ്...

അമേരിക്ക – ഇറാൻ സംഘർഷം അവസാനിക്കുന്നു ; ഇരുപക്ഷവും ധാരണയായെന്ന് സൂചന

0
ടെഹ്റാൻ: പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തിയ അമേരിക്ക - ഇറാൻ സംഘർഷം അവസാനിക്കുന്നതായി...

ലഹരി വിൽപ്പന ചോദ്യം ചെയ്ത പിതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു

0
തൃശൂര്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാന്‍സ് പോലുള്ള ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ചോദ്യം...