സ്വര്‍ണക്കടത്ത് കേസ് : സ്വപ്‌ന, സന്ദീപ് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന, സന്ദീപ് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലുള്ള ഇരുവരെയും രാവിലെ 11 ഓടെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും. നേരത്തെ പത്ത് ദിവസം എന്‍ഐഎയും ഇരുവരെയും ചോദ്യം ചെയ്തിരുന്നു.

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എം ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കേസില്‍ ശിവശങ്കര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സ്വപ്‌നയുമൊന്നിച്ച്‌ ബാങ്ക് ലോക്കര്‍ തുറന്നതെന്ന് തിരുവനന്തപുരത്തെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഐഎയ്ക്ക് മൊഴി നല്‍കി. എന്നാല്‍ ഈ ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണവും സ്വര്‍ണവും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിലൂടെ സ്വന്തമാക്കിയതാണെന്ന് സ്വപ്‌നയുടെ വാദം.

തിരുവനന്തപുരം നഗരത്തിലെ രണ്ടു ബാങ്ക് ലോക്കറുകളില്‍ നിന്നാണ് ഒരു കോടിയിലേറെ രൂപയും ഒരു കിലോയിലേറെ സ്വര്‍ണവും എന്‍ഐഎ കണ്ടെത്തിയത്. സ്വപ്‌നയുടെയും നഗരത്തിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റിയും പേരിലായിരുന്നു ലോക്കറുകള്‍. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍ നിന്ന് മൊഴിയെടുത്തത്. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്‌നയ്‌ക്കൊപ്പം ബാങ്ക് ലോക്കര്‍ തുറന്നതെന്നാണ് ഇദ്ദേഹം എന്‍ഐഎയ്ക്കു നല്‍കിയ വിശദീകരണം.

മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. യുഎഇ കോണ്‍സുല്‍ ജനറലുമായി ചേര്‍ന്ന് നടത്തിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ ലഭിച്ച പണവും സ്വര്‍ണവുമാണ് ഇതെന്ന് സ്വപ്‌നയും മൊഴി നല്‍കി. ഇതിനിടെ കേസിലെ പ്രധാന കണ്ണി കെടി റമീസിനെ കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം തിരുവനന്തപുരത്തെത്തിച്ച്‌ തെളിവെടുത്തു. കള്ളക്കടത്ത് സംഘത്തിന്റെ ഗൂഢാലോചനാ കേന്ദ്രമായിരുന്ന സെക്രട്ടറിയേറ്റിനടുത്തുള്ള ഫ്ലാറ്റിലും, കോവളത്തെ ഹോട്ടലിലും സന്ദീപ് നായരുടെ അരുവിക്കരയിലെ വീട്ടിലും റമീസിനെ എത്തിച്ച്‌ തെളിവെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...