സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികള്‍കൂടി കരുതല്‍ തടങ്കലില്‍ ; ജാമ്യമില്ലാതെ ഒരുവര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികള്‍ കൂടി കരുതല്‍ തടങ്കലില്‍. കേസിലെ ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി കെ.ടി റമീസ്, അഞ്ചാം പ്രതി ജലാല്‍, ആറാം പ്രതി ഷാഫി എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. കസ്റ്റംസിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

പ്രതികള്‍ പുറത്തിറങ്ങിയാല്‍ രാജ്യത്തെ സാമ്പത്തിക അവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ കരുതല്‍ തടങ്കല്‍ ഉത്തരവ്. കഴിഞ്ഞ ദിവസം പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉത്തരവ് ജയില്‍ സൂപ്രണ്ടിന് കൈമാറിയിരുന്നു.

ഉത്തരവിനെ തുടര്‍ന്ന് നാല് പ്രതികളെയും ബുധനാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ജാമ്യമില്ലാതെ ഒരുവര്‍ഷത്തോളം നാല് പ്രതികള്‍ക്കും ജയിലില്‍ കഴിയേണ്ടിവരും. കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും നേരത്തെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇതോടെ കേസില്‍ ഇതുവരെ ആറ് പ്രതികള്‍ കരുതല്‍ തടങ്കലിലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...