കോഴ ​കേസ് : ഷാജിയെ മൂന്നാം വട്ടവും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം. ഷാജി എംഎല്‍എ 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ ഷാജി സമര്‍പ്പിച്ച രേഖകളില്‍ കൂടുതല്‍ വ്യക്തത തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി ഷാജി സമര്‍പ്പിച്ച രേഖകളിലാണ‌ു ഇഡി വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാംവട്ടവും ചോദ്യം ചെയ്യുന്നതിനായി ഇഡി അടുത്ത ദിവസം ഷാജിക്ക് നോട്ടീസ് കൈമാറും.

ഭൂമിയിടപാട്, വീട് നിര്‍മാണത്തിനു ചെലവഴിച്ച പണം, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്ക് തുടങ്ങിയ കാര്യങ്ങളിലാണ് ഷാജിയോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ട് മുഖേന ഷാജി ഇഡിക്ക് രേഖകള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ നേരത്തെ നല്‍കിയ കണക്കുകളുടെ അനുബന്ധ വിവരങ്ങള്‍ മാത്രമാണെന്നും വീണ്ടും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടെന്നും ഇഡി അറിയിച്ചു. അഴീക്കോട് സ്കൂളിലെ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും നല്‍കിയ മൊഴിയില്‍ എംഎല്‍എയെ സംശയമുനയില്‍ നിര്‍ത്തുന്ന ചില സൂചനകളുണ്ടായിരുന്നു.

ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുന്നതിനാണ് ഇഡി തീരുമാനിച്ചിട്ടുള്ളത്. രണ്ട് ദിവസങ്ങളിലായി 25 മണിക്കൂറിലധികമാണ് നേരത്തെ ഇഡി ഷാജിയെ ചോദ്യം ചെയ്തത്. ഷാജിയുടെ ഭാര്യ കെ.എം.ആശ സമര്‍പ്പിച്ച കണക്കുകളും ഷാജിയുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നും ഇഡി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഷാജി വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശം വന്നിരിക്കുന്നത്. സമര്‍പ്പിച്ച രേഖകള്‍ വിശദമായി ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന് പിന്നാലെയാണ് ഷാജിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...