പശ രൂപത്തിലാക്കി സ്വർണക്കടത്ത് ; മംഗളൂരു വിമാനത്താവളത്തിൽ മലയാളികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നര ദിവസത്തിനിടെ ഒരു കോടിയിലേറെ രൂപ വിലവരുന്ന രണ്ടര കിലോയിലേറെ കള്ളക്കടത്തു സ്വർണം കസ്റ്റംസ് പിടികൂടി. 2 മലയാളികൾ അടക്കം 3 പേരിൽനിന്നാണു സ്വർണം പിടിച്ചത്. മൊത്തം 1,18,71,430 രൂപ വില വരുന്ന 2.569 കിലോ സ്വർണമാണു പിടികൂടിയത്.

വെള്ളിയാഴ്ച മംഗളൂരു ഉള്ളാൾ സ്വദേശി മുഹമ്മദ് ആഷിഫിൽ (28) നിന്ന് 92,27,590 രൂപ വില വരുന്ന 1.993 കിലോ സ്വർണം പിടികൂടിയിരുന്നു. പുലർച്ചെ എയർഇന്ത്യ എക്സ്‌ പ്രസ്സ്  വിമാനത്തിൽ ദുബായിൽനിന്ന് എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റു ചെയ്തത്. രാസവസ്തു ചേർത്തു പശ രൂപത്തിലാക്കിയ സ്വർണം പ്രത്യേകം തയാറാക്കിയ അടിവസ്ത്രം, ജീൻസ്, കാൽമുട്ട് കവചം (നീ പാഡ്) തുടങ്ങിയവയിൽ ഒളിപ്പിച്ചാണു കടത്തിയത്.

കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ അവിനാശ് കിരൺ റൊങ്കാലിയുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ശ്രീകാന്ത്, സതീഷ്, ഇൻസ്‌പെക്ടർ പ്രഫുൽ എന്നിവർ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അറസ്റ്റിലായത്. ഷാർജയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ അബ്ദുൽ സലാം മാണിപ്പറമ്പ്, ദുബായിൽനിന്ന് എയർഇന്ത്യ എക്സ്‌ പ്രസ്സ്  വിമാനത്തിലെത്തിയ മുഹമ്മദ് അഷ്റഫ് എന്നിവരാണു പിടിയിലായ മലയാളികൾ.

കാസർകോട് സ്വദേശികളായ ഇവർ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലർച്ചെയുമായാണ് എത്തിയത്. ജീൻസിന്റെയും ഷർട്ടിന്റെയും ബട്ടൺ, ഷൂസിനകത്ത് ഒളിപ്പിച്ച ചെയിൻ എന്നീ രൂപങ്ങളിലാണ് സ്വർണം കടത്തിയത്. 26,43,840 രൂപ വില വരുന്ന 576 ഗ്രാം സ്വർണം ഇവരിൽനിന്നു പിടികൂടി. കസ്റ്റംസ് സൂപ്രണ്ടുമാരായ രാകേഷ്, സി.എം.മീണ, ആശിഷ് വർമ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...