മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ തളിപ്പറമ്പിനു സമീപം കൊട്ടില നരിക്കോട് സ്വദേശി ഉമര്‍ക്കുട്ടി(42)യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 967.0 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നുവെന്നും 47 ലക്ഷം രൂപ വിലമതിക്കുന്നതാണെന്നും കസ്റ്റംസ് അറിയിച്ചു. എയര്‍പോര്‍ട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ 47 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
RECENT NEWS
Advertisment