കോഴിക്കോട് : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1845 ഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഐ.എക്‌സ് 356 വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടു പാക്കറ്റുകളായി സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്.
വേര്‍തിരിച്ചെടുത്തപ്പോള്‍ 1574 ഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിച്ചു. വിപണിയില്‍ ഇതിനു ഏകദേശം 78 ലക്ഷത്തിലധികം രൂപ വിലവരും. സംഭവത്തെ കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി. ജോയിന്റ് കമ്മീഷണര്‍ മനീഷ് വിജയ്, അസി. കമ്മീഷണര്‍ സിനോയ് കെ. മാത്യു എന്നിവരുടെ നിര്‍ദേശ പ്രകാരം സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, എം. പ്രകാശ് എം, ഇന്‍സ്‌പെക്ടര്‍മാരായ എം. പ്രതീഷ്, കപില്‍ സുരിര, ഹെഡ് ഹവില്‍ദാര്‍ എം. സന്തോഷ് കുമാര്‍ എന്നിവരാണ് സ്വര്‍ണം കണ്ടെടുത്തത്.