കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ സ്വര്‍ണ്ണ വേട്ട. ഇന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന തങ്ക ആഭരണങ്ങളാണ് പിടികൂടിയത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ തൃശൂര്‍ സ്വദേശികളായ ദമ്പതിമാരില്‍ നിന്നാണ് അനധികൃതമായ സ്വര്‍ണ്ണം പിടികൂടിയത്.
900ഗ്രാം തൂക്കമുള്ള തങ്ക അഭരണങ്ങളാണ് പിടിച്ചത്. മാലകളാക്കിയ സ്വര്‍ണ്ണം വസ്ത്രത്തിന്റെ അടിയില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. പരിശോധനകള്‍ പൂര്‍ത്തികരിച്ച് പുറത്ത് കടക്കുവാന്‍ ശ്രമിച്ച ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം വിശദമായ പരിശോധന നടത്തിയപ്പോഴാണ് വസ്ത്രത്തിന്റെ അടിയില്‍ അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം കണ്ടെത്തിയത്.