കോഴിക്കോട് ജില്ലയില്‍ ഞായറാഴ്​ച ലോക്​ഡൗണ്‍ – കൂടിച്ചേരലുകള്‍ അഞ്ചുപേരില്‍ മാത്രമായി ചുരുക്കണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: കോവിഡ്​ വ്യാപനം അതിരൂക്ഷമായതോടെ ജില്ലയില്‍ ഞായറാഴ്​ച ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തി. ഡിസാസ്​റ്റര്‍ മാനേജ്​മെന്റ് ​​ ആക്​ട്​ പ്രകാരം ജില്ല കളക്​ടര്‍ സാംബശിവ റാവുവാണ്​ ഉത്തരവിറക്കിയത്​. ഏപ്രില്‍ 18 മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെയാണ്​ ലോക്​ഡൗണ്‍. ഞായറാഴ്ചത്തെ കൂടിച്ചേരലുകള്‍ അഞ്ചുപേരില്‍ മാത്രമായി ചുരുക്കണം.

പൊതുജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്​. അവശ്യവസ്​തുക്കളുടെയും സേവനങ്ങളുടെയും കടകളും സ്ഥാപനങ്ങള്‍ക്കും രാത്രി ഏഴുവരെ പ്രവര്‍ത്തിക്കാം. മറ്റു സ്ഥാപനങ്ങളും ബീച്ച്‌​, പാര്‍ക്ക്​, വിനോദ കേന്ദ്രങ്ങള്‍ എന്നിവ തുറന്ന്​ പ്രവര്‍ത്തിക്കാന്‍ പാടില്ല.

അതേസമയം പൊതു ഗതാഗത സംവിധാനം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമത്തി​ന്റെ  51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡി​ന്റെ 188ാം വകുപ്പ്​ പ്രകാരവും മറ്റു ചട്ടങ്ങളും ഉള്‍പ്പെടുത്തി നിയമനടപടി സ്വീകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...