സംസ്ഥാനത്ത് സ്വകാര്യ ചടങ്ങുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ചടങ്ങുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പോലീസിനും റവന്യൂ വിഭാഗത്തിനും സെക്ടറല്‍ മജിസ്‌ട്രേറ്റിനും വിവരം ലഭിക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കൂടുതല്‍ പേര്‍ പങ്കെടുത്താല്‍ നടപടിയെടുക്കാന്‍ കഴിയും. ഹാളിനുള്ളില്‍ നടത്തുന്ന ചടങ്ങില്‍ 75പേര്‍ക്കും തുറസ്സായ സ്ഥലത്തുള്ള ചടങ്ങില്‍ 150 പേര്‍ക്കും പങ്കെടുക്കാം. ഭക്ഷണ വിതരണം കഴിവതും ഒഴിവാക്കണം. ഭക്ഷണം നല്‍കുകയാണെങ്കിലും അവ പായ്ക്കറ്റുകളില്‍ നല്‍കാന്‍ ശ്രമിക്കണം.

പരിപാടികളില്‍ മാസ്‌ക്ക്, സാമൂഹ്യ അകലം, സാനിറ്റൈസര്‍ തുടങ്ങിയ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് കോവിഡ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ വിലയിരുത്തും. ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ റവന്യൂ ഓഫിസര്‍മാരെയോ സെക്ടറല്‍ ഓഫിസര്‍മാരെയോ സ്വകാര്യ ചടങ്ങുകള്‍ സംബന്ധിച്ച്‌ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ഇതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നതിനാലാണ് ഇപ്പോള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അതിനിടെ സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിനവും പതിനായിരം കടന്നു. സാമൂഹ്യ വ്യാപന സാധ്യത അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കുറിനിടെ സംസ്ഥാനത്ത് 13,385 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് വ്യാപനം രൂക്ഷം. രണ്ട് ജില്ലകളിലും പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...