എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചു ; ഗര്‍ഭിണിയായ മകളെ പിതാവ് വെടിവെച്ച്‌ കൊന്നു

For full experience, Download our mobile application:
Get it on Google Play

കൃഷ്ണഗിരി: എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചതിന് പിതാവ് ഗര്‍ഭിണിയായ മകളെ വെടിവെച്ച്‌ കൊലപ്പെടുത്തി. നാലു മാസം ഗര്‍ഭിണിയായ വെങ്കിടാലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൃഷ്ണഗിരി തേന്‍കനികോട്ടയിലാണ് സംഭവം.

സംഭവത്തില്‍ പിതാവ് അരുണാചലത്തെ പോലീസ് അറസ്റ്റ് ചെയ്തു.  മാസങ്ങള്‍ക്ക് മുമ്പാണ് അച്ഛന്‍ അരുണാചലത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ യുവാവിനെ അമ്മാവന്റെയും മറ്റു കുടുംബാംഗങ്ങളുടെയും പിന്തുണയോടെ വെങ്കിടാലക്ഷ്മി വിവാഹം ചെയ്തത്. രണ്ടാഴ്ച മുമ്പാണ് വിശ്രമത്തിനായി വെങ്കിടാലക്ഷ്മി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം മകളുടെ വിവാഹത്തിന്റെ പേരില്‍ തര്‍ക്കം ആരംഭിക്കുകയും അരുണാചലം ഭാര്യയെ മര്‍ദിക്കുകയും ചെയ്തു. മര്‍ദിക്കുന്നതിനിടെ വീട്ടിലുണ്ടായിരുന്ന നാടന്‍ തോക്കെടുത്ത് ഭാര്യക്ക് നേരെ ചൂണ്ടി. ഈ സമയം അമ്മയെ രക്ഷിക്കാന്‍ യുവതി ശ്രമിക്കുന്നതിനിടെ അരുണാചലം നിറയൊഴിക്കുകയായിരുന്നു. പ്രദേശിവാസികള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...