സ്വര്‍ണക്കടത്ത് കേസ് ; പ്രതികള്‍ക്ക് കുറ്റപത്രത്തിന്‍റെ പൂര്‍ണ പകര്‍പ്പ് നല്‍കുന്നതില്‍ എന്‍ഐഎയ്ക്ക് എതിര്‍പ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് കുറ്റപത്രത്തിന്‍റെ പൂര്‍ണമായ പകര്‍പ്പ് നല്‍കുന്നതില്‍ എന്‍ഐഎയ്ക്ക് എതിര്‍പ്പ്. കുറ്റകൃത്യം ദേശവിരുദ്ധ സ്വഭാവമുള്ളതായതിനാല്‍ അന്വേഷണത്തെ ബാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പകര്‍പ്പാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിഭാഗം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നതിനാല്‍ പൂര്‍ണമായ കുറ്റപത്രം വേണമെന്ന പ്രതിഭാഗം ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കാനാണ് ഏജന്‍സിയുടെ തീരുമാനം. സുപ്രധാന വിവരങ്ങള്‍ ഒഴിവാക്കി പകര്‍പ്പ് നല്‍കാനും ആലോചനയുണ്ട്.

അതേസമയം സെക്രട്ടേറിയറ്റില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. നേരത്തെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ദൃശ്യങ്ങള്‍ ഭാഗികമായി എന്‍ഐഎ ശേഖരിച്ചിരുന്നു. പ്രതികളുടെ സെക്രട്ടേറിയറ്റിലെ സന്ദര്‍ശന വിവരം ലഭിക്കുന്നതിനായാണ് നടപടി. നേരത്തെ കുറ്റപത്രം സമര്‍പ്പിച്ച വേളയില്‍ ശിവശങ്കറിനെയോ സര്‍ക്കാരുമായി ബന്ധപ്പെട്ട ആരെയുമോ എന്‍ഐഎ പ്രതിയാക്കിയിരുന്നില്ല. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷമാകും തുടര്‍നടപടികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...