Saturday, July 5, 2025 1:40 pm

സ്വ​ര്‍​ണ​ക്ക​ട​ത്ത് : എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ട​റി​യ​റ്റി​ല്‍ ന​ട​ത്തി​യ സി​സി​ടി​വി ദൃ​ശ്യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേറി​യ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ഏ​തെ​ന്ന് സ​ര്‍​ക്കാ​രി​നെ അറിയിക്കുമെ​ന്നും എ​ന്‍​ഐ​എ അ​റി​യി​ച്ചു. എ​ന്‍​ഐ​എ അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാ​മ​ര്‍ വി​നോ​ദി​ന്റെ  നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സെ​ക്ര​ട്ട​റി​യ​റ്റി​ലെ സെ​ര്‍​വ​ര്‍ റൂ​മും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധി​ച്ചു. സം​സ്ഥാ​ന ഐ​ടി സെക്രട്ടറി മു​ഹ​മ്മ​ദ് വൈ ​സ​ഫീ​റു​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ആ​ദ്യം പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്റെ  സെ​ര്‍​വ​ര്‍ റൂ​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം ശി​വ​ശ​ങ്ക​റി​ന്റെ  ഓ​ഫീ​സ് ഉ​ള്‍‌​പ്പെ​ട്ട നോ​ര്‍​ത്ത് ബ്ലോ​ക്കി​ലെ ഓ​ഫീ​സി​ന്റെ  പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള സിസിടിവികളും പി​ന്നീ​ട് പ​രി​ശോ​ധി​ച്ചു.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്റെ  ഭാ​ഗ​മാ​യി 2019 ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ 2020 ജൂ​ലൈ 10 വ​രെ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ എന്‍ഐ​എ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്രയും നാ​ള​ത്തെ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ര്‍​പ്പ് ന​ല്‍​കു​ന്ന​തി​ലു​ള്ള സാങ്കേതിക പ്ര​ശ്‌​നം പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​റി​യി​ച്ച​തോ​ടെ​യാ​ണ് എ​ന്‍​ഐ​എ സം​ഘം നേ​രി​ട്ടെ​ത്തി സി​സി​ടി​വി ദൃശ്യങ്ങ​ള്‍ പ​രി​ശോ​ധി​ച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: സ്കൂളുകളിൽ നടപ്പാക്കിയ സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച...

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി

0
ബ്യൂണസ് അയേഴ്‌സ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും...

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്. ശനിയാഴ്ച രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പിൽ ദർബാർ...

എരുമേലിയിൽ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമ്മാണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

0
കോട്ടയം: എരുമേലിയിൽ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമ്മാണം താത്കാലികമായി...