യൂത്ത് ഫ്രണ്ട് (എം) എറണാകുളം ജില്ലാക്കമ്മിറ്റി തിരുവോണദിനത്തിൽ ഉപവസിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : പി എസ് സി നിയമനം കാത്തിരുന്ന്  തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനു എന്ന ഉദ്യോഗാർഥി കേരള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പ്രതീക്ഷ നഷ്ടപ്പെട്ട ആയിരക്കണക്കിന് ചെറുപ്പക്കാരുടെ പ്രതിനിധിയാണെന്ന് കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ജിസൺ ജോർജ് പറഞ്ഞു. എസ്എസ്എൽസി പോലും പാസ്സാകാത്ത തട്ടിപ്പുകാർക്ക് ലക്ഷങ്ങൾ ശമ്പളം നൽകുകയും, തെരഞ്ഞെടുപ്പിൽ തോറ്റവർക്ക് ക്യാബിനറ്റ് റാങ്ക് നൽകുകയും  പരീക്ഷയിൽ തോറ്റവർക്ക് ഒന്നാംറാങ്ക് നൽകുകയും  ചെയ്യുന്ന  ഇടതുപക്ഷ സര്‍ക്കാര്‍ കാട്ടാള ഭരണമാണ് സംസ്ഥാനത്ത് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള യൂത്ത് ഫ്രണ്ട് (എം) എറണാകുളം ജില്ലാ കമ്മിറ്റി തിരുവോണനാളിൽ എറണാകുളം റീജണൽ പി എസ് സി ഓഫീസിനു മുന്നിൽ കരിദിനത്തോടനുബന്ധിച്ച് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കരിയുടെ അധ്യക്ഷതയിൽ നടന്ന ഉപവാസ സമരത്തിൽ കെ ടി യു സി എം ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് തൃക്കാക്കര,  നിയോജകമണ്ഡലം പ്രസിഡന്റ് ജോബ് പുത്തിരിക്കൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സന്തോഷ്, ആന്റണി നെല്ലിശ്ശേരി, ജോക്സ് പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...