പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് ; പരാതികളുമായി നിരവധിപ്പേർ പോലീസ് സ്റ്റേഷനുകളിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പേരാണ്  പരാതികളുമായി അനുദിനം പോലീസ് സ്‌റ്റേഷനുകളിൽ എത്തിക്കൊണ്ടിരിക്കുന്നത് . കൊല്ലം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഇന്ന്  നിരവധി പേരാണ്  പരാതിയുമായി എത്തിയത് .

പത്തുലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ഇവർക്ക് പോപ്പുലർ ഫിനാൻസിൽ നിന്ന് ലഭിക്കാനുള്ളത് എന്ന് പരാതിയിൽ പറയുന്നു . പുനലൂരിൽ ഒരു വ്യക്തിക്ക് ഒരു കോടി രൂപയാണ് പോപ്പുലർ ഫിനാൻസ് പുനലൂർ ബ്രാഞ്ചിൽ നിന്നു മാത്രം ലഭിക്കാനുള്ളത് . തോട്ടം വിറ്റപ്പോൾ ലഭിച്ച പണം  ബ്രാഞ്ചിൽ നിന്ന് എത്തിയ എക്സിക്യൂട്ടിവിന്റെ  വാക്കുകൾ വിശ്വസിച്ചാണ്  ഡെപ്പോസിറ്റ് ചെയ്തത് . പലിശ ഈ  മാർച്ച് മാസം വരെ കൃത്യമായി കിട്ടിക്കൊണ്ടിരുന്നു. ഏപ്രിൽ മുതൽ പലിശ മുടങ്ങി. തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ലോക്ക് ഡൗൺ മൂലം ബിസിനസ്സ് ഡൗൺ ആയി എന്നും ജൂൺ മുതൽ പലിശ കൂട്ടി ലഭിക്കുമെന്നും ഇവർ വിശ്വസിപ്പിച്ചു. എന്നാൽ ജൂൺ മാസം മുതൽ ബ്രാഞ്ചുമായി ബന്ധപ്പെട്ടപ്പോൾ ഹെഡ് ഓഫീസിൽ  നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ബ്രാഞ്ചിൽ നിന്ന് അറിയിച്ചത് . തുടർന്ന് പണം പിൻ വലിക്കാൻ ശ്രമിച്ചപ്പോൾ ജൂലായ് അവസാന വാരം എത്താൻ നിർദ്ദേശിച്ചു ഈ സമയം സംസ്ഥാനത്തിന് പുറത്തായതിനാൽ നാട്ടിലെത്തി ഇവർക്ക് ക്വാറൻറീനിൽ കഴിയേണ്ടതായി വന്നു. ഇതിനിടെയിലാണ് പോപ്പുലർ ഗ്രൂപ്പിന്റെ തട്ടിപ്പ് പത്തനംതിട്ട മീഡിയായിലൂടെ പുറത്തുവന്നത്.

അതേ സമയം മൂവായിരം കോടിയോളം രൂപയുടെ തട്ടിപ്പ് പുറത്തു വന്നതോടെ സി.ബി.ഐ  കേസ് ഏറ്റെടുക്കണമെന്ന ആവശ്യവും പൊതുജനങ്ങളിൽ നിന്ന് ഉയരുന്നുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...