തിരുവനന്തപുരം : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വപ്‌നയും സന്ദീപും കൊണ്ടുവന്ന സ്വര്‍ണ്ണം വാങ്ങിയ ഹംസദ് ആണ് അറസ്റ്റിലായത്. ഫൈസല്‍ ഫരീദിന്റെ സഹായി എന്ന് കരുതുന്ന റബിന്‍സന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനും കസ്റ്റംസ് നടപടി തുടങ്ങി.
ഹംസദ് അബ്ദുള്‍ സലാം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കസ്റ്റംസ് ഓഫീസിനു പുറത്തേക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ കെ.ടി റമീസിനെ ആറ് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇയാള്‍ ഈ കേസില്‍ നിര്‍ണ്ണായക പങ്കുവഹിച്ചയാളാണെന്ന് കസ്റ്റംസ് കരുതുന്നത്. ഇയാളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിന്റെ സഹായിയായ റബിന്‍സന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനും കസ്റ്റംസ് നടപടിയാരംഭിച്ചിട്ടുണ്ട്. സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.