തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സരിത്തിന്റെയും റമീസിന്റെയും വീടുകളില്‍ റെയ്ഡ്. സരിത്തിന്റെ തിരുവല്ലത്തെ വീട്ടിലും റമീസിന്റെ പെരിന്തല്‍മണ്ണയിലെ വീട്ടിലുമാണ് പരിശോധന. തിരുവല്ലത്തുള്ള സരിത്തിന്റെ വീട്ടില്‍ എന്‍ഐഎ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പ്രാഥമിക വിവരശേഖരണമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. അയല്‍വാസികളോട് വിവരം ചോദിച്ചറിഞ്ഞു. ഇയാളുടെ വീട്ടില്‍ എന്‍ഐഎ നിരീക്ഷണം ഏര്‍പ്പെടുത്തി.
റമീസിന്റെ പെരിന്തല്‍മണ്ണയിലെ വെട്ടത്തൂരിലെ വീട്ടില്‍ കസ്റ്റംസാണ് പരിശോധന നടത്തിയത്. പെരിന്തല്‍മണ്ണ എഎസ്പി എം ഹേമലതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധനക്ക് എത്തിയിരുന്നു. ഇവിടെ പരിശോധന പൂര്‍ത്തിയാക്കി സംഘം മടങ്ങി. റമീസിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നാണ് അറിയുന്നത്.