സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സരിത്തിന്റെയും റമീസിന്റെയും വീടുകളില്‍ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സരിത്തിന്റെയും റമീസിന്റെയും വീടുകളില്‍ റെയ്ഡ്. സരിത്തിന്റെ തിരുവല്ലത്തെ വീട്ടിലും റമീസിന്റെ പെരിന്തല്‍മണ്ണയിലെ വീട്ടിലുമാണ് പരിശോധന. തിരുവല്ലത്തുള്ള സരിത്തിന്റെ വീട്ടില്‍ എന്‍ഐഎ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പ്രാഥമിക വിവരശേഖരണമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. അയല്‍വാസികളോട് വിവരം ചോദിച്ചറിഞ്ഞു. ഇയാളുടെ വീട്ടില്‍ എന്‍ഐഎ നിരീക്ഷണം ഏര്‍പ്പെടുത്തി.

റമീസിന്റെ പെരിന്തല്‍മണ്ണയിലെ വെട്ടത്തൂരിലെ വീട്ടില്‍ കസ്റ്റംസാണ് പരിശോധന നടത്തിയത്. പെരിന്തല്‍മണ്ണ എഎസ്പി എം ഹേമലതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധനക്ക് എത്തിയിരുന്നു. ഇവിടെ പരിശോധന പൂര്‍ത്തിയാക്കി സംഘം മടങ്ങി. റമീസിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നാണ് അറിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...