ഡിപ്ലോമാറ്റിക് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചു : റമീസ് കസ്റ്റംസിന് മൊഴി നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിപ്ലോമാറ്റിക് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ കേസിലെ മുഖ്യപ്രതിയായ റമീസ് കസ്റ്റംസിന് മൊഴി നല്‍കിയെന്നാണ് വിവരം.
ഖത്തറില്‍ വെച്ച്‌ ആചാരപ്രകാരം ഇസ്ലാം മതം സ്വീകരിച്ചുവെന്നും വിവാഹം കഴിച്ചുവെന്നുമാണ് വിവരം. രണ്ടാം ഭര്‍ത്താവും കുട്ടികളും ഖത്തറില്‍ ഉള്ളപ്പോള്‍ തന്നെയാണ് വിവാഹം നടന്നതെന്നും റമീസ് മൊഴി നല്‍കി. അതേസമയം സ്വപ്ന ഔദ്യോഗികമായി പേര് മാറിയിട്ടില്ലെന്നും റമീസ് മൊഴി നല്‍കിയിട്ടുണ്ട്. മുസ്ലിം മതത്തില്‍ പെടുന്ന ആളെയാണ് സ്വപ്‌ന വിവാഹം കഴിച്ചത്. ഇയാള്‍ ഇപ്പോള്‍ ഖത്തറില്‍ ജയിലിലാണ് എന്ന് സൂചനയുണ്ട്. മൂന്നാം ഭര്‍ത്താവിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്. സ്വര്‍ണക്കടത്തിനായി ചില സ്ഥാപനങ്ങള്‍ ഇവര്‍ തുടങ്ങിയിരുന്നു എന്നും റമീസ്  മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

കള്ളക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണ്.  സ്വപ്‌ന അറസ്റ്റിലായതിന് ശേഷം പര്‍ദ ധരിച്ചാണ് പൊതു ഇടങ്ങളില്‍ വരുന്നത്. ഇതേ തുടര്‍ന്ന് ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിന് പിറകെയാണ് സ്വപ്‌ന ഇസ്ലാം മതം സ്വീകരിച്ചുവെന്ന് കേസിലെ മറ്റൊരു പ്രതി റമീസ് കസ്റ്റംസിന് മൊഴി നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...