നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ച നാൾമുതൽ സ്വപ്നയ്ക്കും സംഘത്തിനും ‘ലൈവ് അപ്‌ഡേറ്റുകൾ’ കസ്റ്റംസില്‍ നിന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണക്കടത്ത് സംഘത്തെ സഹായിച്ച കണ്ണികൾ കസ്റ്റംസിലുമുണ്ടെന്ന സൂചനനൽകി കേന്ദ്രസർക്കാരിന്റെ രഹസ്യ റിപ്പോർട്ട്. കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ കോഫെപൊസ റിപ്പോർട്ടിലെ 41-ാം പേജിലാണ് പരാമർശങ്ങൾ. സ്വർണം കടത്താനുപയോഗിച്ച നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ച നാൾമുതൽ സ്വപ്നയ്ക്കും സംഘത്തിനും ‘ലൈവ് അപ്‌ഡേറ്റുകൾ’ ലഭിച്ചിരുന്നു. ഈ വിവരങ്ങൾ മുഖ്യപ്രതി റമീസിനും കൈമാറിയിരുന്നു. സ്വർണക്കടത്തുകേസ് പ്രതി സരിത്തിനെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വപ്നാ സുരേഷിന്റെ മൊഴിയാണ് റിപ്പോർട്ടിന് അടിസ്ഥാനമാക്കിയിരിക്കുന്നത്.

ഇതിനു സമാനമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ കസ്റ്റംസിന് വീഴ്ച സംഭവിച്ചിരുന്നു എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) സൂചന നൽകുന്നുണ്ട്. ബുധനാഴ്ച ശിവശങ്കറിനെ അറസ്റ്റുചെയ്യാനുള്ള കസ്റ്റംസ് ശ്രമം ഇ.ഡി. തടയുകയും ചെയ്തു. കേന്ദ്രത്തിൽനിന്ന്‌ ഇ.ഡി.ക്കാണ് അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി നൽകിയതെന്നതും ശ്രദ്ധേയമാണ്.

ജൂൺ 30-നാണ് യു.എ.ഇ. കോൺസുലേറ്റിന്റെ പേരിലുള്ള നയതന്ത്ര ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ജൂലായ് ഒന്നിന് കാർഗോ കോംപ്ലക്സിലേക്ക് ബാഗേജ് എത്തിച്ചു. ഇതിനിടയിൽത്തന്നെ ബാഗേജിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ ചിലർ സംശയമുന്നയിച്ചിരുന്നു. സംഭവിക്കുന്ന കാര്യങ്ങളെല്ലാം സ്വർണക്കടത്തുകേസ് പ്രതികളായ സരിത്തിനും സന്ദീപിനും യഥാസമയം ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. എയർകാർഗോ കോംപ്ലക്സിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെ സരിത്തിന് നേരിട്ടറിയാമായിരുന്നു.

ജൂലായ് രണ്ടിന് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥൻ സരിത്തിനെ ഫോണിൽ വിളിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജ് പരിശോധനകൂടാതെ കടത്തിവിടുന്നതിലുള്ള പ്രതിബന്ധങ്ങൾ ഈ ഉദ്യോഗസ്ഥനും സരിത്തും ചർച്ചചെയ്തിരുന്നു. ഈ സമയത്ത് സ്വപ്നയുടെ വീട്ടിലായിരുന്നു സരിത്ത്. ഈ ഉദ്യോഗസ്ഥൻ വീണ്ടും വിളിച്ച് കസ്റ്റംസ് ചീഫ് കമ്മിഷണറുടെ ഇ-മെയിൽ വിലാസവും ഫോൺ നമ്പറും സരിത്തിന് കൈമാറി. കോൺസുലേറ്റിന്റെ പി.ആർ.ഒ. പദവിയിൽനിന്ന്‌ സരിത്തിനെ നീക്കിക്കൊണ്ടുള്ള കത്ത് 2020 ഏപ്രിലിൽത്തന്നെ കോൺസൽ ജനറൽ കസ്റ്റംസിന് ഉൾപ്പെടെ നൽകിയിരുന്നതാണ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും കസ്റ്റംസിനെതിരേ പരാമർശമുണ്ട്. 2019 ഏപ്രിലിൽ നയതന്ത്രബാഗേജ് വിട്ടുകിട്ടാൻ എം. ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ ബന്ധപ്പെടുകയും ബാഗേജ് പരിശോധനകൂടാതെ കടന്നുപോവുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...