സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ നിരോധനാജ്ഞ തുടരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ നിരോധനാജ്ഞ തുടരും. ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് നവംബര്‍ 15 വരെയായിരിക്കും നിരോധനാജ്ഞ തുടരുക. നിരോധനാജ്ഞ തുടരുന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലായിരിക്കും 15 ദിവസം കൂടി നിരോധനാജ്ഞ തുടരുക.

അതേസമയം കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച കൂടി നിരോധനാജ്ഞ തുടരുമെന്നും ബാക്കി കാര്യങ്ങള്‍ ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളില്‍ ഇതു സംബന്ധിച്ച്‌ ഇന്ന് തീരുമാനമുണ്ടാകും. നിലവിലുള്ളതു പോലെ നിരോധനാജ്ഞ നീട്ടുമ്പോള്‍ വിവാഹച്ചടങ്ങുകളില്‍ 50 പേരെയും മരണാനന്തര ചടങ്ങുകള്‍ 20 പേരെയും മാത്രമെ അനുവദിക്കൂ. മാത്രമല്ല പൊതുസ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടാനും അനുവദിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...