കുതിരാനില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ചു ; ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുതിരാൻ : മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത കുതിരാനിൽ നാലുചരക്കുലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. തുരങ്കത്തിന് സമീപം പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ഒരു ലോറി മറ്റൊരു ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. നാലുലോറികള്‍ കൂട്ടിയിടിച്ചു. രണ്ടുലോറികള്‍ വഴിയരികിലേക്ക് മറിഞ്ഞുവീണു.

ഒരു ലോറി റോഡിന് കുറുകേയും മറ്റൊരുലോറി പുതിയ തുരങ്കത്തിലേക്കുളള റോഡ് നിര്‍മിച്ചതിന്റെ മുപ്പതടി താഴേക്കും മറിഞ്ഞു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ടുലോറികളാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. 2 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുതിരാനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. കഴിഞ്ഞദിവസം ഉണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...