സ്വര്‍ണക്കടത്ത് ; യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വ​ഞ്ചി​യൂ​ര്‍: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍ണം ക​ട​ത്തു​ന്ന സം​ഘ​ത്തി​ൽ​പെ​ട്ട യു​വാ​വി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന്​ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കാ​റി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ഞ്ചം​ഗ​സം​ഘ​ത്തെ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ള​ക്ക​ട​വ് പ​ള്ളം​വീ​ട് ടി.​സി 35 /71-ല്‍ ​ഹ​ക്കീം (30), പ​ള്ളം​വീ​ട് ടി.​സി 35 / 379 ല്‍ ​നി​ഷാ​ദ് (33), വ​ള്ള​ക്ക​ട​വ് ബോ​ട്ടു​പു​ര ടി.​സി 31 /1814 ല്‍ ​ഷ​ഫീ​ക്ക് (39), വ​ള്ള​ക്ക​ട​വ് ഫാ​ത്തി​മ മ​ന്‍സി​ല്‍ ടി.​സി – 35 /363 ല്‍ ​സ​യി​ദ് (35), മു​ട്ട​ത്ത​റ രാ​ജീ​വ് ഗാ​ന്ധി ലെ​യ്ന്‍ ഷ​ഹീ​ന മ​ന്‍സി​ലി​ല്‍ ടി.​സി – 72 / 33 ല്‍ ​മാ​ഹീ​ന്‍ (32) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ള്‍ക്ക് ക​ള്ള​ക്ക​ട​ത്ത്-​ഹ​വാ​ല സം​ഘ​വു​മാ​യി ബ​ന്ധ​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച 12.30 ഓ​ടെ തി​രു​നെ​ല്‍വേ​ലി​യി​ലെ സ്വ​ര്‍ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്റെ കാ​രി​യ​ര്‍ ആ​യ തി​രു​നെ​ല്‍വേ​ലി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഉ​മ​റി​നെ (23) യാ​ണ് പ്ര​തി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ഉ​മ​റി​ന്റെ കൈ​വ​ശം സ്വ​ര്‍ണം ഉ​ണ്ടെ​ന്ന ധാ​ര​ണ​യി​ലാ​ണ് സം​ഘം ഇ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വി​മാ​ന​ത്താ​വ​ള​പ​രി​സ​ര​ത്തു​നി​ന്ന്​ ഓ​ട്ടോ​യി​ല്‍ ക​യ​റി​യ ഉ​മ​ര്‍ ഡ്രൈ​വ​റോ​ട് തി​രു​നെ​ല്‍വേ​ലി​യി​ല്‍ പോ​കാ​ന്‍ ത​മ്പാ​നൂ​ര്‍ ബ​സ് സ്റ്റാ​ന്‍ഡി​ല്‍ വി​ട​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. തു​ട​ര്‍ന്ന് ഓ​ട്ടോ ശ്രീ​ക​ണ്‌​ഠേ​ശ്വ​ര​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​ച്ചു​പ​റി സം​ഘം കാ​റി​ലെ​ത്തി ഓ​ട്ടോ ത​ട​ഞ്ഞ് ഉ​മ​റി​നെ മ​ര്‍ദി​ച്ച​ശേ​ഷം കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ വ​ഴി​മ​ധ്യേ ഉ​മ​റി​ന്റെ കൈ​വ​ശം സ്വ​ര്‍ണ​മി​െ​ല്ല​ന്ന് മ​ന​സ്സി​ലാ​ക്കി​യ പ്ര​തി​ക​ള്‍ ഉ​മ​റി​നെ ഓ​വ​ര്‍ബ്രി​ഡ്ജി​നു​സ​മീ​പം വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കുകയായിരുന്നു. സം​ഭ​വ​ശേ​ഷം ഓ​ട്ടോ ഡ്രൈ​വ​ര്‍ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മൊ​ഴി ന​ല്‍കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നു​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് പ്ര​തി​ക​ളെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...