കാ​റി​ല്‍​നി​ന്ന്​ 3.11 കി​ലോ സ്വ​ര്‍​ണം ക​സ്റ്റം​സ്​ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​കോ​ട് ​: ജി​ല്ല​യി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട. കോ​ഴി​ക്കോ​ട്​ ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ക​യാ​യി​രു​ന്ന കാ​റി​ല്‍​നി​ന്ന്​ 3.11 കി​ലോ സ്വ​ര്‍​ണം ക​സ്റ്റം​സ്​ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മം​ഗ​ളൂ​രു സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ ച​ന്ദ്ര​ഗി​രി പാ​ല​ത്തി​നു സ​മീ​പ​മാ​ണ്​ സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ​കാ​റി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം.1.52 കോ​ടി വി​ല​വ​രു​ന്ന സ്വ​ര്‍​ണ​മാ​ണി​തെ​ന്ന്​ ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​സ്റ്റം​സ്​ റോ​ഡി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഈ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ്​ സ്വ​ര്‍​ണം പി​ടി​കൂ​ടു​ന്ന​ത്. കാ​സ​ര്‍​കോ​ട്​ ക​സ്റ്റം​സ്​ സൂ​പ്ര​ണ്ട്​ പി.​പി രാ​ജീ​വ്, ഹെ​ഡ്​ ഹ​വി​ല്‍​ദാ​ര്‍​മാ​രാ​യ കെ.​ച​ന്ദ്ര​ശേ​ഖ​ര, കെ.അ​ന​ന്ത, എം.വി​ശ്വ​നാ​ഥ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...