Friday, December 8, 2023 3:46 pm

ഖനനയന്ത്രത്തിന്റെ പൽച്ചക്രത്തിന്റെ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം ; രണ്ടു പേര്‍ പിടിയില്‍ ; പിടിച്ചെടുത്തത് 5 കിലോ സ്വര്‍ണ്ണം

മംഗളൂരു : ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോയിൽ കടത്താൻ ശ്രമിച്ച 5 കിലോ സ്വർണം റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. ഉഡുപ്പിയിലെ സ്വരൂപ് മിനറൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ മനോഹർ കുമാർ പൂജാരി, കാർഗോ രൂപത്തിൽ സ്വർണക്കടത്തിനു മേൽനോട്ടം വഹിക്കുന്ന മംഗളൂരു അശോക് നഗറിലെ ലോഹിത് ശ്രിയാൻ എന്നിവരാണു പിടിയിലായത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

ഒന്നരക്കോടി രൂപയിലേറെ വിലവരുന്ന സ്വർണം ദുബായിൽ നിന്നാണ് അയച്ചത് എന്നാണു വിവരം. ഖനനയന്ത്രത്തിന്റെ പൽച്ചക്രത്തിന്റെ രൂപത്തിലാണു സ്വർണം കടത്താൻ ശ്രമിച്ചത്. ലോഹം കൊണ്ടു നിർമിച്ച കെയ്‌സുകളിൽ വലിയ വാഷർ രൂപത്തിലാക്കി അലുമിനിയം പൂശിയിരിക്കുകയായിരുന്നു. സ്കാനര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് സ്വർണത്തിന്റെ അംശം സ്ഥിരീകരിച്ചത്. തുടർന്നു വർക്ക്ഷോപ്പിൽ കൊണ്ടുപോയി പൽച്ചക്രങ്ങൾ പിളർന്നാണ് അകത്ത് ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. 4995 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്‌നാട്ടിലെ ചുഴലിക്കാറ്റ് നാശം : ദുരിതബാധിതർക്ക് കൈത്താങ്ങായി ഹ്യൂണ്ടായ് : മൂന്നു കോടി രൂപ...

0
തമിഴ്‌നാട് : ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളെ സഹായിക്കാൻ മൂന്നു കോടി...

2023ലെ കേരള പൊതുജനാരോഗ്യ ആക്ട് വിജ്ഞാപനമായി ; രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട...

0
തിരുവനന്തപുരം : കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ 2023ലെ കേരള പൊതുജനാരോഗ്യ...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കി

0
ന്യൂഡൽഹി : പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍...

മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച യുവാവ് പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസിൽവിദ്യാർത്ഥിനിയെ കടന്നുപിടിച്ച യുവാവ് പിടിയിൽ. വളാഞ്ചേരി ആതവനാട്...