ഗോൾഡ് ടു ഒളിമ്പിക്സ് പദ്ധതിയുമായി മലയാലപ്പുഴ ഹോക്കി അക്കാദമി

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : ഗോൾഡ് ടു ഒളിംമ്പിക്സ് പദ്ധതി ആവിഷ്ക്കരിച്ച് മലയാലപ്പുഴ ഹോക്കി അക്കാദമി പരിശീലന കേന്ദ്രം. 5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് അക്കാദമിയുടെ നേതൃത്വത്തിൽ പരിശീലനം നല്‍കുന്നുണ്ട്. സീനിയർ താരങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഒളിമ്പിക്സ് ഹോക്കിയിൽ രാജ്യത്തെ സ്വർണ നേട്ടത്തിലേക്ക് കളിക്കാരെ വാർത്തെടുക്കുക എന്നതാണ് ഹോക്കി അക്കാദമിയുടെ ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

1979 ൽ പൊതിപ്പാട്‌ എസ്എൻഡിപി സ്കൂളിൽ തുടങ്ങിയതാണ് മലയാലപ്പുഴയുടെ ഹോക്കി പാരമ്പര്യം. ഇന്ത്യൻ കുപ്പായമണിഞ്ഞ ഏലിയാമ്മ മാത്യു. ഇന്‍റര്‍ യൂണിവേഴ്സിറ്റി ദേശീയ ചാമ്പ്യൻഷിപ്പ് ജയിച്ച കേരള യൂണിവേഴ്‌സിറ്റി ടീം ക്യാപ്റ്റൻ കെ സുലേഖ, കേരള ടീമിൽ കളിച്ച ബിന്ദു, സർവീസസ് ടീം അംഗം ഗോകുൽ രാജ്. കേരള പോലീസ് താരം ഷേർലി, സംസ്ഥാന താരമായിരുന്ന കെ കെ സോമരാജൻ എന്നിവരെല്ലാം മലയാലപ്പുഴയുടെ ഹോക്കി ചരിത്രത്തിലെ പൊൻ താരങ്ങളാണ്. മുന്നൂറിലധികം സംസ്ഥാന താരങ്ങളെ മലയാലപ്പുഴ സംഭാവന ചെയ്‌തിട്ടുണ്ട്‌. 1979 മുതൽ 84 വരെ സംസ്ഥാന വനിതാ ടീമിൽ ഒമ്പത്‌ മലയാലപ്പുഴക്കാർ വരെ കളിച്ച ചരിത്രമുണ്ട്. കേരളത്തിലെ ആദ്യത്തെ ഹോക്കി അക്കാദമി മലയാലപ്പുഴയിലാണ് തുടങ്ങിയത്. 2008 മാർച്ചിൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...