181 കുപ്പികളിലായി 5 ലക്ഷം രൂപയുടെ ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍ : അഞ്ച് ലക്ഷം രൂപയുടെ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പെരുമ്പാവൂരില്‍ പിടിയില്‍. അസം സ്വദേശിയായ നസ്റുള്‍ ഇസ്ലാമിനെയാണ് പെരുമ്പാവൂര്‍ അറക്കപ്പടിയില്‍ നിന്ന് എക്സൈസ് സംഘം പിടികൂടിയത്.181 കുപ്പികളിലായി സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയുടെ ഹെറോയിന്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പ്രദേശത്തെ മറുനാടന്‍ തൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്.

പ്രതി നസ്‌റുള്‍ ഇസ്ലാം അസമില്‍നിന്നാണ് വില്‍പ്പനയ്ക്കായി ഹെറോയിന്‍ എത്തിച്ചതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ചെറിയ മരുന്ന് കുപ്പികളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. വില്‍പ്പനയ്ക്കും കൈമാറ്റത്തിനുമുള്ള എളുപ്പത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതിയുടെ മൊഴി. ഒരു കുപ്പിക്ക് 1500 രൂപ മുതല്‍ 2500 രൂപ വരെയാണ് ഈടാക്കിയാണ് ഹെറോയിന്‍ വില്‍പ്പന നടത്തിയിരുന്നത്.ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഇയാള്‍ മയക്കുമരുന്ന് വിറ്റിരുന്നോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്നും പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...