കടൽത്തീരത്ത് ‘സ്വർണമുട്ട’ വന്നടിഞ്ഞു, നി​ഗൂഢത

For full experience, Download our mobile application:
Get it on Google Play

അലാസ്‌ക: അലാസ്‌കയിലെ കടല്‍ത്തീരത്ത് സ്വര്‍ണ നിറത്തില്‍ മുട്ടയുടെ ആകൃതിയിലുള്ള വസ്തു വന്നടിഞ്ഞു. എന്‍ഒഎഎ ഓഷ്യന്‍ എക്സ്പ്ലോറേഷന്‍ ഗവേഷകരാണ് കടല്‍ത്തീരത്ത് ഡൈവ് ചെയ്യുന്നതിനിടെ നിഗൂഢമായ ‘സ്വര്‍ണമുട്ട’ പോലെയുള്ള ഒരു വസ്തു കണ്ടെത്തിയതെന്ന് ഫെഡറല്‍ ഓര്‍ഗനൈസേഷന്‍ വെബ്സൈറ്റിലൂടെ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത വസ്തുവിനെ ‘മഞ്ഞ തൊപ്പി’ എന്നാണ് ഗവേഷകര്‍ ആദ്യം വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അതിനെ ‘സ്വര്‍ണ മുട്ട’ എന്നാണ് വിശേഷിപ്പിക്കുന്നത്. മഞ്ഞ നിറത്തില്‍, തിളക്കത്തോടെ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള, 10 സെന്റീമീറ്ററില്‍ വ്യാസമുള്ള വസ്തു പാറയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്.

വസ്തുവിന്റെ അടിഭാഗത്ത് ചെറിയ ദ്വാരമുള്ളതായും ഓഷ്യന്‍ എക്‌സ്‌പ്ലോറേഷനിലെ പര്യവേഷണ കോര്‍ഡിനേറ്റര്‍ സാം കാന്‍ഡിയോ പറഞ്ഞു, ആഴക്കടല്‍ വിചിത്രമാണെന്നും ‘സ്വര്‍ണമുട്ട ശേഖരിച്ച് കപ്പലിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും, അത് എവിടെ നിന്നെത്തിയെന്നത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം എന്താണെന്നറിയാന്‍ കൂടുതല്‍ പരിശോധനകളും പരീക്ഷണങ്ങളും നടത്തണമെന്നും സമുദ്രത്തെക്കുറിച്ച് പഠിക്കാന്‍ ഇനിയുമേറെയുണ്ടെന്നാണ് തെളിയിക്കുന്നണിതെന്നും കാന്‍ഡിയോ ബ്ലോഗില്‍ പറഞ്ഞു. സ്വര്‍ണമുട്ട രഹസ്യം അനാവരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...