Tuesday, July 8, 2025 1:41 am

സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്‌ കൊമ്പങ്കേരി – തലവടി ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷo

For full experience, Download our mobile application:
Get it on Google Play

എടത്വാ: സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്‌ കൊമ്പങ്കേരി – തലവടി ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിന്റെ ശിലാസ്ഥാപനവും 2023 മാര്‍ച്ച്‌ 19 ഞായര്‍ വൈകിട്ട് 3.00 മണിക്ക് റവ.വില്യം ബൂത്ത് നഗര്‍ (സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്‌ ഗ്രൗണ്ട് )ല്‍ നടക്കും. രാവിലെ 10.30 ന് സ്തോത്ര ശുശ്രൂഷ നടക്കും.ഇടവക ശുശ്രൂഷക സി.എച്ച്‌. ബിന്‍സി ജോണ്‍സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗത സംഘം രൂപികരിച്ചു.

സി .എച്ച്‌: എന്‍.എസ്. പ്രസാദ് (ചെയര്‍മാന്‍), കെ.സി.സന്തോഷ് (വൈസ് ചെയര്‍മാന്‍) പ്രിന്‍സ് പി.പി ( സെക്രട്ടറി) , എന്‍.ആര്‍ രാജേഷ് (ട്രഷറാര്‍) സജി.ഡി.ജി (ജനറല്‍ കണ്‍വീനര്‍) രതീഷ് നൈയ്യാറ്റാരുപറമ്പില്‍ (കണ്‍വീനര്‍) എന്നിവരടങ്ങുന്ന 20 അംഗ കമ്മിറ്റി രൂപികരിച്ചു.1865-ല്‍ മെതഡിസ്റ്റ് മിഷണറിയായിരുന്ന റവ.വില്യം ബൂത്ത് സ്ഥാപിച്ച ഈസ്റ്റ് ലണ്ടന്‍ ക്രിസ്ത്യന്‍ മിഷന്‍ 1878-ല്‍ ‘ദി സാല്‍വേഷന്‍ ആര്‍മി ‘ എന്ന പേര് സ്വീകരിച്ച്‌ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. പ്രേഷിത പ്രവര്‍ത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്കി കൊണ്ട് ഇന്ന് ഏറ്റവും വലിയ പ്രസ്ഥാനമായി തീരാന്‍ സാധിച്ചു

‘ദി സാല്‍വേഷന്‍ ആര്‍മി ‘ യുടെ പ്രവര്‍ത്തനം മങ്കോട്ടച്ചിറ – കൊമ്പങ്കേരി എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് നൂറ്റാണ്ടുകളോളം പഴക്കമുണ്ടെങ്കിലും തലവടി ആനപ്രമ്പാല്‍ തെക്ക് ദൈവാലയം നിര്‍മ്മിച്ച്‌ ആരാധന ആരംഭിച്ചിട്ട് 50-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു.നിരവധി മാനുഷിക സഹായങ്ങള്‍ ഈ പ്രദേശത്ത് നല്കുവാന്‍ സാധിച്ചിട്ടുണ്ട്. പാരേത്തോട് -വട്ടടി റോഡില്‍ നിലവില്‍ ഉള്ള ദൈവാലയം കാലപഴക്കം മൂലം ജീര്‍ണിച്ച അവസ്ഥയിലാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...