സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുമായി ബുധനൂര്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂണിയനില്‍പ്പെട്ട് 1827-ാം നമ്പര്‍ ബുധനൂര്‍ കിഴക്ക് ശാഖയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ശാഖയുടെ 50-ാംമത് വാര്‍ഷികപൊതുയോഗവും ശാഖാവക സോഷ്യല്‍മീഡിയ ഗ്രൂപ്പിന്റെ 4-ാംമത് വാര്‍ഷികവും ശാഖാ ആഡിറ്റോറിയത്തില്‍ യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ യൂണിയന്‍ നടപ്പിലാക്കുന്ന ശ്രീ.വെള്ളാപ്പള്ളി നടേശന്‍ സ്‌നേഹംഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശാഖാ അംഗമായ മണ്ണാര്‍തുണ്ടിയില്‍ അനിരുദ്ധന്റെ കുടുംബത്തിന് യൂണിയന്‍ വീടു നിര്‍മ്മിച്ച് നല്‍കുമെന്ന് അനില്‍ പി ശ്രീരംഗം പറഞ്ഞു.

ശ്രീനാരായണ കണ്‍വന്‍ഷന്‍, മാതൃ-പിതൃ കുടുംബസംഗമം, കര്‍മ്മനിരതാ പ്രവര്‍ത്തനം മുന്നേറാന്‍ സംഘടനാ പദ്ധതി, വിദ്യാഭ്യാസ സഹായനിധി, വിവിധ ചികിത്സാ ധനസഹായങ്ങള്‍, മെഡിക്കല്‍ ക്യാമ്പ്, ഭക്ഷ്യകിറ്റുവിതരണം, ഘോഷയാത്ര, ആഡിറ്റോറിയം നവീകരണം ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ഈ കാലയളവില്‍ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് കെ.ആര്‍ മോഹനന്‍, വൈസ്പ്രസിഡന്റ് പി.ഡി രാജു, സെക്രട്ടറി പി.ജെ പ്രഭ എന്നിവര്‍ പറഞ്ഞു. യൂണിയന്‍ അഡ്.കമ്മറ്റി അംഗവും ശാഖാ പ്രസിഡന്റുമായ കെ.ആര്‍ മോഹനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശാഖാ വൈസ് പ്രസിഡന്റ് പി.ഡി രാജു, സെക്രട്ടറി പി.ജെ പ്രഭ, യൂണിയന്‍ കമ്മറ്റി അംഗം സതീശന്‍ കെ.റ്റി, സോഷ്യല്‍മീഡിയ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ കലേഷ്, വനിതാസംഘം സെക്രട്ടറി സിന്ധു സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. പഠനത്തിന് മികവ് പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ക്യാഷ് അവാര്‍ഡ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...