ദില്ലി; വൺപ്ലസ് 11 5ജി സ്മാർട്ട് ഫോൺ സ്വന്തമാക്കാൻ സുവർണാവസരം. വൺപ്ലസിന്റെ ക്ലൗഡ് 11 പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 11 പേർക്ക് സമ്മാനം ലഭിക്കും. ഫെബ്രുവരി ഏഴിന് ദില്ലിയിലെ ഇന്ദിരാ ഗാന്ധി അരീനയിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ലോകത്ത് മറ്റാർക്കും ലഭിക്കാത്ത അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ പ്രൊഡക്ടുകളായ വൺപ്ലസ് 11 5ജി, വൺപ്ലസ് ബഡ്സ് പ്രോ 2 എന്നിവ ആദ്യമായി ഉപയോഗിക്കാനും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കും.
കമ്പനിയുടെ ഫാൻസിന് മുന്നിലാണ് ക്ലൗഡ് 11 വൺപ്ലസ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വൺപ്ലസ് ഫാൻസിനും കമ്യൂണിറ്റി അംഗങ്ങൾക്കും ഈ ചടങ്ങിലേക്ക് നിശ്ചിത എണ്ണം സീറ്റുകൾ കമ്പനി നല്‍കിയിട്ടുണ്ട്. പങ്കെടുക്കാനെത്തുന്ന മുറയ്ക്കാണ് സീറ്റ് ലഭിക്കുന്നത്. പേടിഎം ഇൻസൈഡർ (PayTMInsider) ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് 599 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ദീർഘകാലമായി ഫാൻസായി തുടരുന്നവരെയും വൺപ്ലസ് മറന്നിട്ടില്ല. കൂടാതെ നേരത്തെ നടന്നിട്ടുള്ള അവതരണ പരിപാടികളിൽ പങ്കെടുത്തിട്ടുള്ളവർക്ക് ഇപ്രാവശ്യത്തെ പരിപാടിയിൽ പ്രത്യേക പരിഗണന ലഭിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033