Thursday, March 28, 2024 6:28 pm

ഒന്നും രണ്ടുമല്ല പതിനായിരം രൂപ കുറവ് ; ആപ്പിൾ ഐഫോൺ 13 സ്വന്തമാക്കാൻ സുവർണാവസരം

For full experience, Download our mobile application:
Get it on Google Play

ആപ്പിൾ ഐഫോൺ ലാഭത്തിന് വാങ്ങാനൊരവസരം. ആപ്പിൾ ഐഫോൺ 13 ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ യഥാർത്ഥ വിലയ്ക്കേ കിട്ടൂ. തേർഡ് പാർട്ടി ഷോപ്പിങ് വെബ്സൈറ്റിലോ ആപ്പിളിന്റെ അംഗീകൃത റിസെല്ലറിന്റെ അടുത്ത് നിന്നോ ആണ് ഡിസ്കൗണ്ടോടെ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നത്. ആപ്പിൾ അംഗീകൃത റീസെല്ലറായ ടെക്-നെക്സ്റ്റ് അതിന്റെ ഫിസിക്കൽ, ഓൺലൈൻ സ്റ്റോറുകൾ വഴി 69,900 രൂപയ്ക്കാണ് ഐഫോൺ 13 വിൽക്കുന്നത്. യഥാർത്ഥ വിലയേക്കാൾ 10,000 രൂപ കുറച്ചാണ് ഇവർ വിൽക്കുന്നത്. ടെക്-നെക്‌സ്‌റ്റിൽ ഒരു അധിക ഓഫർ കൂടിയുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഐഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് 4,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതായത് 65900 രൂപയ്ക്ക് ലഭിക്കും. ആമസോണും ഫ്ലിപ്കാർട്ടും ഇതുവെരെ സീസൺ വിൽപ്പന ആരംഭിച്ചിട്ടില്ല.

Lok Sabha Elections 2024 - Kerala

ടെക്-നെക്‌സ്‌റ്റിന്റെ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച്, നിങ്ങൾ ഒരു ഐഫോൺ 11-ൽ ട്രേഡ് ചെയ്യുകയാണെങ്കിൽ 21,000 രൂപ നിങ്ങൾക്ക് ലഭിക്കും. കൂടാതെ ടെക്-നെക്സ്റ്റ് 3,000 രൂപ ബോണസായും നൽകും. അങ്ങനെ എക്സ്ചേഞ്ച് വില 24,000 രൂപയാകുന്നതിലൂടെ ഐഫോണിന്റെ വില 41,900 രൂപയായി കുറയുന്നു. കൈമാറ്റം ചെയ്യുന്ന ഐഫോണിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.

ഭാഗ്യപരീക്ഷണവും ഐഫോണിന്റെ കാര്യത്തിലുണ്ട്. ഐഫോണിന്റെ പച്ച നിറമാണ് ഓപ്ഷനായി തിരയുന്നതെങ്കിൽ നിങ്ങൾക്ക് ഭാഗ്യമില്ല എന്നാണ് കണക്കുകൂട്ടൽ. മിക്കവാറുമുള്ള അംഗീകൃത റീസെല്ലർമാർക്ക് ഗ്രീൻ കളർ വേരിയന്റ് ഇല്ല എന്നതാണ് കാരണം.അഥവാ ഇഷ്ടപ്പെട്ട നിറം കിട്ടിയാൽ ഓഫറുകൾ നഷ്ടമാകും. ആപ്പിൾ ഓൺലൈൻ സ്റ്റോർ ഐഫോൺ 13 ഗ്രീൻ വിൽക്കുന്ന ചുരുക്കം ഇടങ്ങളിലൊന്നാണ് നിലവിൽ ഇന്ത്യ. ആപ്പിളിന്റെ സ്വന്തം സ്റ്റോറിൽ ഇളവുകളൊന്നുമുണ്ടാകില്ല. തവണകളായി ഒരു ഐഫോൺ വാങ്ങണമെങ്കിൽ നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അവതരണ മികവിൽ ഭാരത നൃത്തോത്സവത്തിലെ ഭരതനാട്യ ദ്വയം ആസ്വാദ്യമായി

0
തൃശ്ശൂർ : പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രമണ്ഡപത്തിൽ നടന്നു...

ഡോ. തിയഡോഷ്യസ് മർത്തോമ മെത്രാപ്പോലീത്തയെ രമേശ് ചെന്നിത്തല സന്ദർശിച്ചു

0
തിരുവല്ല: മാർത്തോമാ സഭയുടെ മേലധ്യക്ഷൻ ഡോ.തിയഡോഷ്യസ് മർത്തോമ മെത്രാപ്പോലീത്തയെ കോൺഗ്രസ് പ്രവർത്തക...

വടശേരിക്കര ശബരി ഗ്യാസ് ഏജൻസിക്കുമുമ്പില്‍ ഉപരോധ സമരവുമായി ജനങ്ങള്‍

0
വടശ്ശേരിക്കര:  മസ്റ്ററിംഗിന്റെ പേരില്‍ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന വടശേരിക്കര ശബരി ഗ്യാസ് ഏജൻസിക്കെതിരെ ...

ബിജെപിക്ക് 60 കോടി രൂപ സംഭാവന; കൊട്ടകിന് അനുകൂലമായി തീരുമാനമെടുത്ത് ആർബിഐ

0
മുംബൈ: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടംപിടിച്ച് റിസർവ് ബാങ്ക് ഓഫ്...