‘അഭിമാനം’ ; ഗോള്‍ഡൻ വീസ സ്വീകരിച്ച് കെ എസ് ചിത്ര

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അടുത്തിടെ മലയാളി താരങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് യുഎഇയുടെ ഗോള്‍ഡൻ വിസ ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്ന് മോഹൻലാലിനും മമ്മൂട്ടിക്കുമാണ് ഗോള്‍ഡൻ വിസ ആദ്യം ലഭിച്ചത്. തുടര്‍ന്ന് ടൊവിനൊയ്‍ക്കടക്കമുള്ളവര്‍ക്ക് ലഭിച്ചു. കെ എസ് ചിത്രയാണ് മലയാളത്തില്‍ നിന്ന് ഏറ്റവും ഒടുവില്‍ ഗോള്‍ഡൻ വിസ സ്വീകരിച്ചിരിക്കുന്നത്.

യുഎയുടെ ഗോള്‍ഡൻ വിസ സ്വീകരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് കെ എസ് ചിത്ര പറയുന്നു. ഗോള്‍ഡൻ വിസ സ്വീകരിക്കുന്നതിന്റെ ഫോട്ടോയും കെ എസ് ചിത്ര പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് കെ എസ് ചിത്രയ്‍ക്ക് ആശംസകളുമായി എത്തുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംല നായകിലെ ഗാനമാണ് ഏറ്റവും ഒടുവില്‍ കെ എസ് ചിത്രയുടേതായി ഏറ്റവും ഹിറ്റായത്. മലയാളത്തില്‍ മാലിക്കിലെ ഒരു ഗാനവും കെ എസ് ചിത്രയുടേതായി വൻ ഹിറ്റായി മാറിയിരുന്നു.

നടി മീര ജാസ്‍മിനും ഗോള്‍ഡൻ വിസ അടുത്തിടെ ലഭിച്ചിരുന്നു. തന്റെ ജീവിതത്തിലെ നാഴികക്കല്ലാണ് ഇതെന്നായിരുന്നു മീരാ ജാസ്‍മിൻ പ്രതികരിച്ചത്. നൈല ഉഷ, പൃഥ്വിരാജ്, സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവൻ, ആശാ ശരത്, ആസിഫ് അലി തുടങ്ങിവരാണ് ഇതിനകം മലയാളത്തില്‍ നിന്ന് ഗോള്‍ഡൻ വിസ മലയാളത്തില്‍ നിന്ന് സ്വീകരിച്ചവര്‍. യുഎഇയുടെ കള്‍ച്ചറല്‍ വിസ ലോകത്ത് തന്നെ ആദ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...