തിരുവനന്തപുരം : വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി മൂന്നാര്‍ സമര നായിക ഗോമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോമതി രാജി വിവരം അറിയിച്ചത്. എന്നെപ്പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പര്‍ട്ടിയെന്ന് ഗോമതി പറഞ്ഞു. ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ഫേസ്ബുക്ക് ലൈവില്‍ പറയുമെന്നും ഗോമതി പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മറ്റൊരു പ്രധാന നേതാവായിരുന്ന ശ്രീജ നെയ്യാറ്റിന്‍കരയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. പെമ്പിളൈ ഒരുമയുടെ നായികയായിരുന്ന ഗോമതി ബിജെപി സംസ്ഥാന പ്രസിഡന്റെ കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ കോഴ നല്‍കിയെന്നും അതേ തുടര്‍ന്നുള്ള വിവാദങ്ങളിലും തെളിഞ്ഞു നിന്ന മുഖമായി രുന്നു.
ഗോമതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ രാജിവെക്കുന്നു. എന്നെപ്പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരുപാര്‍ട്ടിയല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് മനസ്സിലാക്കിയാണ് ഞാന്‍ രാജിവെക്കുന്നത്. ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ലൈവില്‍ വന്ന് പറയാം.