നന്മയുടെ പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കും : ജോബ് മൈക്കിൾ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നന്മയുടെ പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്നും മാനസിക സംഘർഷങ്ങളുടെ നടുവിൽ പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവ് മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കുമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. വൈ.എം.സി.എ സബ് – റീജൺ സി.എസ്.ഐ ബധിര വിദ്യാലയത്തിൽ നടത്തിയ ലഹരിയുടെ ഇരുട്ടിൽ നിന്ന് വായനയുടെ വെളിച്ചത്തിലേക്ക് എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അറിവിന്റെ വെളിച്ചമാകുവാൻ കഴിയണമെന്നും ഇരുളടഞ്ഞ ജീവിതങ്ങൾക്ക് അത് പ്രകാശമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തി. കേരള റീജൻ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, പ്രിൻസിപ്പാൾ റീന വർഗീസ്, ഹെഡ്മിസ്ട്രസ്സ് ലീന ചെറിയാൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം സജി അലക്സ്, മുൻ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജുബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, പ്രോഗ്രാം കൺവീനർ റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...