തണുപ്പ് കാലം എന്ന് പറയുന്നത് അസുഖങ്ങൾ വരി വരിയായി പുറകെ കൂടുന്ന സമയമാണ്. മഴയും തണുപ്പുമൊക്കെ കാരണം പെട്ടെന്നാണ് എല്ലാവർക്കും അസുഖം പിടിപ്പെടുന്നത്. എത്ര ശ്രമിച്ചാലും രോഗപ്രതിരോധ ശേഷി കുറഞ്ഞ് പോകുന്നതൊക്കെ സ്വഭാവികമാണ്. ചൂട് കാലത്തും തണുപ്പ് കാലത്തുമൊക്കെ കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിൻ്റെ കാരണം. തണുപ്പ് കാലത്ത് നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ആയുർവേദത്തിൽ പറയുന്നത്. മഴക്കാലത്ത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകാൻ നെയ്യ് കഴിക്കുന്നതിലൂടെ ലഭിക്കുന്നത്.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പേര് കേട്ടതാണ് നെയ്യ്. ആയുർവേദം പറയുന്ന വാദ – കഫ ദോഷങ്ങളെ ഇല്ലാതാക്കാൻ മഴക്കാലത്ത് നെയ്യ് കഴിക്കുന്നതിലൂടെ സാധിക്കും. വൈറ്റമിൻ എ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ നെയ്യ് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ഈ സമയത്ത് വ്യാപകമാകുന്ന ജലദോഷം, പനി എന്നിവയിൽ നിന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ, നെയ്യിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിനുകൾ എ, ഡി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നവയാണ്.
ദഹനം നന്നാക്കാൻ നെയ്യ് കഴിക്കുന്നത് ഏറെ നല്ലതാണ്. നെയ്യ് കഴിക്കുന്നത് കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഓക്കാനം, വയറിളക്കം, മലബന്ധം തുടങ്ങിയ സാധാരണ ദഹനസംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഇത് സഹായിക്കുന്നു. ഇതിന്റെ ലൂബ്രിക്കേറ്റിംഗ് ഗുണങ്ങൾ ദഹനനാളത്തെ ശമിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
മുടിയ്ക്ക് മാത്രമല്ല, ചർമ്മത്തിനും ഏറെ നല്ലതാണ് നെയ്യുടെ ഉപയോഗം. മുഖക്കുരുവിൽ നിന്ന് മഴക്കാലത്ത് ചർമ്മത്തെ സംരക്ഷിക്കാൻ നെയ്യുടെ ഉപയോഗത്തിലൂടെ സാധിക്കും. ഭക്ഷണത്തിൽ നെയ്യുടെ അളവ് വർധിപ്പിക്കുന്നത് ചർമ്മം വരണ്ട് പോകുന്നത് തടയാൻ ഏറെ സഹായിക്കും. ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും കണ്ണിനടയിലുള്ള കറുത്ത പാടുകൾ മാറ്റാനും നെയ്യ് സഹായിക്കും.
ഈർപ്പം നിറഞ്ഞ കാലാവസ്ഥ പലപ്പോഴും മുടിയ്ക്ക് അത്ര നല്ലതല്ല. പ്രകൃതിദത്തമായ ഹെയർ കണ്ടീഷണറായി നെയ്യ് എപ്പോഴും പ്രവർത്തിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും സമൃദ്ധമായ നെയ്യ് മുടിയുടെ വേരുകളെ മോയ്സ്ചറൈസ് ചെയ്യുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കെമിക്കലുകൾ നിറച്ച ഉത്പ്പന്നങ്ങൾക്ക് പകരമായി നെയ്യ് ഉപയോഗിക്കുന്നത് ഒരു പരിധി വരെ മുടിയുടെ പല പ്രശ്നങ്ങളെയും ഇല്ലാതാക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033