ആരോഗ്യനില തൃപ്തികരം ; കൊല്ലം ഓയൂരിലെ ആറു വയസുകാരി വീട്ടിലേക്ക് മടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഓയൂരിലെ ആറു വയസുകാരി വീട്ടിലേക്ക് മടങ്ങി. കൊല്ലം വിക്ടോറിയ ആശുപത്രിയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരം. ചൊവ്വാഴ്ചയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ടായിരുന്നു ആറു വയസുകാരിയെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറിന് ശേഷമാണ് അക്രമികൾ കുഞ്ഞിനെ ഉപേക്ഷിച്ചത്. കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പോലീസ് അന്വേഷണം പ്രതിസന്ധിയിലാണ്. പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചിട്ടും ഒരു തുമ്പും ലഭിച്ചില്ല. പ്രതികൾ വാഹനത്തിൽ പോയ കൂടുതൽ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് സംഘം ശേഖരിച്ചു. ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ കേരള പോലീസ് പുറത്തുവിട്ടിരുന്നു. KL04 AF 3239 എന്ന വാഹനം കണ്ടെത്തുന്നവർ പോലീസിനെ അറിയിക്കാൻ നിർദേശം. പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...