എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത ; ഇനി ഒറ്റ ഫോൺകോളിലൂടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അറിയാം

For full experience, Download our mobile application:
Get it on Google Play

ഡിജിറ്റൽ യുഗത്തിൽ ബാങ്കിംഗ് മേഖലയും ഏറെ മാറിയിട്ടുണ്ട്. പണം പിൻവലിക്കാൻ ബാങ്കുകളിൽ നീണ്ട വരിയിൽ കാത്തുനിൽക്കേണ്ട കാലത്തുനിന്നും പണം പിൻവലിക്കുന്നതിനായി എടിഎം കാർഡുകൾ ഇന്നുണ്ട്. മാത്രമല്ല രാജ്യത്ത് നിരവധി ബാങ്കിംഗ് സേവനങ്ങൾ ഇന്ന് ഓൺലൈനിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളിൽ ഇടപാടുകാരുടെ തിരക്ക് കുറയുകയും ജോലി എളുപ്പമാകുകയും ചെയ്യുമെന്നതിനാൽ ഇത്തരം സേവനങ്ങൾ ഏറെ സഹായകരവുമാണ്. ഇപ്പോൾ അത്തരമൊരു സന്തോഷ വാർത്തയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ തേടി എത്തിയിരിക്കുന്നത്.

ഇനി മുതൽ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനായി ഇടപാടുകാർ ബാങ്കിൽ പോവേണ്ട ആവശ്യമില്ല. അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് വീട്ടിലിരുന്ന് അറിയാൻ കഴിയും. ഫോൺ മുഖേന അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കാൻ എസ്ബിഐ കോൺടാക്റ്റ് സെന്ററിലേക്ക് വിളിച്ചാൽ മതി. ഒരാൾക്ക് ഏത് ടോൾ ഫ്രീ നമ്പറിലേക്കും വിളിക്കാം: 1800 1234 അല്ലെങ്കിൽ 1800 2100 എന്ന നമ്പറുകളിലേക്കാണ് വിളിക്കേണ്ടത്. കോൾ ചെയ്തതിന് ശേഷം, അക്കൗണ്ട് ബാലൻസും ഇടപാട് വിശദാംശങ്ങളും ലഭിക്കുന്നതിന് കീപാ‍ഡിൽ 1 അമർത്തണം. ഇതിനുശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന നാല് അക്കങ്ങൾ നൽകുക. തുടർന്ന് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതിന് കീപാഡിൽ 2 അമർത്തേണ്ടതുണ്ട്, അതിനുശേഷം സ്റ്റേറ്റ്‌മെന്റ് കാലയളവ് തിരഞ്ഞെടുക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെടും. കാലയളവ് തിരഞ്ഞെടുത്ത ഉടൻ അത് ബാങ്ക് ഉപഭോക്താവിന്റെ ഇമെയിൽ ഐഡിയിലേക്ക് വിവരങ്ങൾ അയയ്ക്കുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ പത്തുവർഷമായി ഡിജിറ്റൈസേഷന്റെ സ്വാധീനം ബാങ്കിംഗ് മേഖലയിലും പ്രതിഫലിക്കുന്നുണ്ട്. ഡിജിറ്റൽ വിപ്ലവത്തിന്റെ ഫലമായി ഉപഭോക്താക്കൾ ബാങ്കുകളുമായി ഇടപഴകുന്ന രീതിയും മാറിയിട്ടുണ്ട്. നേരത്തെ പരമ്പരാഗത ബാങ്കുകൾ മാത്രമായിരുന്നു ബാങ്കിങ്ങിനുള്ള ഏക ആശ്രയം. എന്നാൽ ഇന്ന് സമാനമായ സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ അധിഷ്ഠിത എൻബിഎഫ്സി-കൾ, നിയോ ബാങ്കുകൾ തുടങ്ങിയവയും സജീവമായി രംഗത്തുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാർക്ക് രാഷ്ട്രീയ പ്രാതിനിധ്യവും സംവരണവും വേണം ; യൂത്ത് കോൺഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നൽകി

0
തിരുവല്ല : ഭിന്നശേഷി വിഭാഗങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ പാർലമെന്റ്...

കോതമംഗലത്ത് കോളേജിൽ മോഷണം ; ഡ്രോണും ലാപ്ടോപ്പും കവർന്നു

0
കൊച്ചി : കോതമംഗലത്ത് കോളേജിൽ മോഷണം. നെല്ലിമറ്റം മാർ ബസേലിയസ് ഇന്‍സ്റ്റ്യൂട്ട്...

മല്ലപ്പള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉടന്‍ യാഥാര്‍ധ്യമാകും ; അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങളില്‍ ഒന്നായ മല്ലപ്പള്ളി...

ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ ; രണ്ടുപേര്‍...

0
ആലപ്പുഴ : ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...