ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്കുട്രെയിന്‍ പാളംതെറ്റി മറിഞ്ഞു. 16ഓളം കോച്ചുകള്‍ പാലത്തില്‍നിന്ന് താഴേക്ക് വീണു. മധ്യപ്രദേശിലെ അനുപ്പുരിലാണ് സംഭവം. ഛത്തീസ്ഗഡിലെ കോര്‍ബയില്‍നിന്ന് കല്‍ക്കരിയുമായി മധ്യപ്രദേശിലെ കട്നിയിലേക്ക് പോയിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.
അലന് നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തില്‍കൂടി സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കിലെ വിള്ളലാണ് അപകടകാരണമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.