മധ്യപ്രദേശ്: ചരക്ക് തീവണ്ടികള്‍ തമ്മില്‍ കൂട്ടിമുട്ടി മൂന്നുപേര്‍ മരിച്ചു. സിംഗാരൗലിയിലാണ് അപകടം നടന്നത്. കല്‍ക്കരിയുമായി പോവുകയായിരുന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ട്രെയിനുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ട്രെയിനുകളാണ് കൂട്ടിയിയിടിച്ചത്. ഇന്ത്യന്‍ റയില്‍വെയ്ക്ക് സംഭവിച്ച പിഴവല്ലെന്നും എന്‍ടിപിസിയുടെ അഭ്യര്‍ത്ഥന പ്രകാരം സഹായം നല്‍കാമെന്നും ഇന്ത്യന്‍ റയില്‍വെ സിപിആര്‍ഒ രാജേഷ് കുമാര്‍ പറഞ്ഞു. എന്‍ടിപിസി പ്ലാന്റിലേക്ക് സിംഗിള്‍ ലൈന്‍ പാത മാത്രമാണുള്ളത്. ഒരേസമയം രണ്ടുവണ്ടികള്‍ വന്നതാണ് അപകട കാരണം
ചരക്ക് തീവണ്ടികള്‍ തമ്മില്‍ കൂട്ടിമുട്ടി മൂന്നുപേര്‍ മരിച്ചു
RECENT NEWS
Advertisment