കൊട്ടിയൂര്‍ ബലാല്‍സംഗ കേസ് ; പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊട്ടിയൂര്‍ ബലാല്‍സംഗ കേസ് പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി. മാര്‍പാപ്പയാണ്  ഉത്തരവ് പുറത്തിറക്കിയത്. ഡിസംബര്‍ അഞ്ചിന് പുറത്തിറക്കിയ ഉത്തരവില്‍ ചില നടപടിക്രമങ്ങള്‍ കൂടി പാലിക്കാനുള്ളതിനാലാണ് ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് നല്‍കുവാന്‍ വൈകിയതെന്ന് മാനന്തവാടി രൂപത അറിയിച്ചു.

2016 ലാണ് കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വാകാരിയായിരുന്ന റോബിന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. തുടര്‍ന്ന് 2017 ലാണ് ഇയാള്‍ കേസില്‍ അറസ്റ്റിലായത്. കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് തലശ്ശേരി പോക്സോ കോടതി മൂന്ന് വകുപ്പുകളിലായി 20 വര്‍ഷത്തെ കഠിനതടവാണ് വിധിച്ചത്. പോക്‌സോ കേസടക്കം മൂന്ന് വകുപ്പുകളിലായാണ് 20 വര്‍ഷത്തെ കഠിന തടവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...